സ.ടി .ആർ അനിൽകുമാർ

റിപ്പോർട്ട്‌ :ബിജു കൊപ്പം

സ.ടി .ആർ അനിൽകുമാർ

സാധാരണ രാഷ്ട്രീയപ്രവർത്തകർ 

പോലും തൊഴിലിന്റെ കോളത്തിൽ പൊതുപ്രവർത്തനം എന്നെഴുതുന്ന കാലമാണിത്. അപ്പോൾ ഒരാൾ പകൽ മുഴുവൻ പൊതുപ്രവർത്തനം നടത്തി രാത്രിയിൽ തൻ്റെ കുടുംബത്തിൻറെ വരുമാന സമ്പാദനത്തിനായി മറ്റൊരു ജോലി നോക്കുകയെന്നത് ഇക്കാലത്ത് അധികമാരും ചെയ്യുന്ന കാര്യമല്ല. ഈ വ്യക്തി ഒരു വലിയ പഞ്ചായത്തിന്റെ പ്രസിഡന്റ് കൂടിയാണെങ്കിലോ നിശ്ചയമായുംഅതസാധ്യമാണ് .

അവിടെയാണ് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലകൾ കൃത്യമായി നടത്തിയ ശേഷം രാത്രി തിരുവനന്തപുരം നഗരത്തിൽ ഒരു സ്ഥാപനത്തിൽ നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന ഒരു വ്യക്തിയെ അത്ഭുതത്തോടുകൂടി നമ്മൾ നോക്കുന്നത്. 

അത് മറ്റാരുമല്ല പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡൻറായ 

സ.ടി .ആർ അനിൽകുമാർ ആണ്. ഒരു പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മസിൽ പിടുത്തം ഒന്നുമില്ലാതെ ജനങ്ങളുടെ ഏതു പ്രശ്നത്തിലും ഈ സഖാവിൻറെ സാന്നിധ്യം ഉണ്ടായിരിക്കും. ഒരാൾ കിണറ്റിൽ വീഴുമ്പോൾ കരയിൽ കാഴ്ചക്കാരനായി നിൽക്കാതെ കിണറ്റിലേക്ക് ഇറങ്ങി ആളെ രക്ഷിക്കുന്നതും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സംഘമായി എത്തി തമ്മിൽ തല്ലുന്ന വിദ്യാർത്ഥികളെ സ്ഥലത്തെത്തി അതിൽ നിന്നും പിന്തിരിപ്പിക്കാൻ കാണിക്കുന്ന ഊർജ്ജസ്വലതയും ധീരതയും ഈ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രത്യേകതയാണ് .ജനങ്ങളുടെ ഈ അംഗീകാരവും സ്നേഹവും വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രചോദനം നൽകുന്നത് എന്ന് ടി.ആർ. അനിൽ കുമാർ പറഞ്ഞു.