ഡൽഹി കാർ ബോംബ് സ്ഫോടനം; ബോംബ് നിർമാണത്തിനുപയോഗിച്ച യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും കണ്ടെത്തി, പിടിച്ചെടുത്തത് ഫരീദാബാദിലെ ടാക്സി ഡ്രൈവറുടെ വീട്ടിൽനിന്ന്
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ന്യൂഡൽഹി: ഡൽഹി ചാവേർ ആക്രമണക്കേസിൽ നിർണായക തെ ളിവുകൾ കണ്ടെത്തി അന്വേഷണ ഏജൻസി. കൂട്ടുപ്രതിയും അൽ ഫലാ ഹ് സർവകലാശാലയിലെ ഡോക്ടറു മായ മുസമ്മിൽ ഷക്കീൽ ബോംബ് നി ർമാണത്തിന് ഉപയോഗിച്ച ഫ്ളോർ മിൽ, മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളാണ് തുടങ്ങിയവയാണ് കണ്ടെത്തിയത്.ഹരിയാന ഫരീദാബാദിലെ ടാക്സി ഡ്രൈവറുടെ വീട്ടിൽനിന്നു കണ്ടെടു ത്ത പൊടി മില്ലിൻ്റെയും ഇലക്ട്രിക്കൽ യന്ത്രങ്ങളുടെയും ചിത്രങ്ങൾ പുറത്തു വിട്ടു. ജമ്മു കാഷ്‌മീരിലെ പുൽവാമ സ്വദേശിയായ മുസമ്മിൽ, ടാക്സി ഡ്രൈവറുടെ മുറി വാടകയ്ക്കെടുത്തി രുന്നു. ഇവിടെ പൊടി മില്ല് സ്ഥാപിക്കു കയായിരുന്നു.
യൂറിയ മില്ലിൽവച്ച് പൊടിച്ചശേഷം ഇല ക്ട്രിക്കൽ മെഷീൻ ഉപയോഗിച്ച് ശുദ്ധീ കരിച്ച് രാസവസ്‌തുക്കൾ തയാറാക്കി സൂക്ഷിക്കുകയായിരുന്നു. വളരെക്കാ ലമായി യൂറിയയിൽനിന്ന് അമോണി യം നൈട്രേറ്റ് വേർതിരിക്കുന്നതിനും സ്ഫോടകവസ്‌തുക്കൾ തയാറാക്കുന്ന തിനും മില്ലും മറ്റു ഉപകരണങ്ങളും ഉപ യോഗിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലി ൽ മുസമ്മിൽ അന്വേഷണ ഉദ്യോഗസ്ഥരോടു സമ്മതിച്ചു.
നാലു വർഷം മുമ്പ് തൻ്റെ മകന്റെ ചി കിത്സയ്ക്കായി അൽ ഫലാഹ് മെഡി ക്കൽ കോളജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് മുസമ്മിലുമായി കാണുന്നതെന്നും പിന്നീട് സുഹൃത്തുക്കളായി മാറുകയായിരുന്നുവെന്നും ടാക്സി ഡ്രൈവർ എൻഐഎയോട് പറഞ്ഞു.കേസിൽ മുസമ്മിൽ അൽഫലാഹ് സ ർവകലാശാലയിലെ ഇയാളുടെ രണ്ട് സഹപ്രവർത്തകരായ ഉത്തർപ്രദേശി ലെ ലഖ്നൗവിൽ നിന്നുള്ള ഷഹീൻ സ യീദ്, ജമ്മു കശ്മീരിലെ അനന്ത്നാഗി ൽ നിന്നുള്ള അദീൽ അഹമ്മദ് റാത്ത ർ എന്നിവരെയും അറസ്റ്റ് ചെയ്ിട്ടു ണ്ട്. ഇതുവരെ ആറു ഡോക്ടർമാർ പിടിയിലായിട്ടുണ്ട്.
അൽ ഫലാഹ് "വൈറ്റ് കോളർ’ ഭീകരരുടെ താവളം ഡൽഹി സ്ഫോടനത്തിനു പിന്നിലെതീവ്രവാദികളുമായുള്ള ബന്ധം പുറ ത്തുവന്നതിനുശേഷം ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല "വൈ റ്റ് കോളർ’ ഭീകരവാദത്തിന്റെ പ്രധാനകേന്ദ്രമാണെന്നാണ് അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അക്രഡിറ്റേഷൻ രേഖകളുടെ വ്യാജരേ ഖ ചമയ്ക്കലുമായി ബന്ധപ്പെട്ട കേസു കളിൽ ഡൽഹി പോലീസ് അൽ ഫലാ ഹ് സർവകലാശാലയ്ക്കെതിരേ രണ്ട് എഫ്ഐആറുകൾ അടുത്തിടെ ഫയ ൽ ചെയ്തതിരുന്നു. തുടർന്ന് സർവക ലാശാല ചെയർമാനായ ജവാദ് അഹ മ്മദ് സിദ്ദിഖിയെ തീവ്രവാദ ധനസഹാ യവുമായി ബന്ധപ്പെട്ട കള്ളപ്പണം വെ ളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെ യ്തിരുന്നു. അൽ ഫലാഹ് സർവകലാ ശാലയുടെ പ്രവർത്തനങ്ങൾ അന്വേ ഷിക്കാൻ ഫരീദാബാദ് പോലീസ് വെ ള്ളിയാഴ്ച പ്രത്യേക അന്വേഷണ സം ഘം രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ അന്വേഷണം പുരോഗമിക്കുകയാണ്.













