ആറ്റിങ്ങൽ ചുണ്ടിൽ ചൂണ്ടകുരുങ്ങി മരച്ചിലയിൽ അകപ്പെട്ട നീർകാക്കയെ ഫയർഫോഴ്സുകാർ രക്ഷപ്പെടുത്തി.

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ആറ്റിങ്ങൽ ചുണ്ടിൽ ചൂണ്ടകുരുങ്ങി മരച്ചിലയിൽ അകപ്പെട്ട നീർകാക്കയെ ഫയർഫോഴ്സുകാർ രക്ഷപ്പെടുത്തി.
ചിത്രം നീർകാക്കയുടെ ചുണ്ടിൽ നിന്ന് ചൂണ്ട ഫയർഫോഴ്സുകാർ മാറ്റുന്നു.

ആറ്റിങ്ങൽ:ചുണ്ടിൽ ചൂണ്ടകുരുങ്ങി മരച്ചിലയിൽ അകപ്പെട്ട നീർകാക്കയെ ഫയർഫോഴ്സുകാർ രക്ഷപ്പെടുത്തി. അവനവൻചേരി പണ്ടാരകുളത്തിന് സമീപമുള്ള 30 അടിയോളം ഉയരമുള്ള റബ്ബർ മരത്തിലാണ് നീർകാക്ക കുടുംങ്ങിയത്.ചുണ്ടിൽ ചൂണ്ടകുരുങ്ങി,ചൂണ്ടയുടെ നൂൽമരച്ചില്ലയിൽ കുടുംങ്ങിതൂങ്ങി കിടന്നിരുന്ന നീർകാക്കയെ ആറ്റിങ്ങൽ അഗ്നിശമന സേന ഗ്രേഡ് അസ്സി: സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹന്റെ നേതൃത്വത്തിൽ ഫയർഓഫീസർമാരായ ജിഷ്ണു,സാൻ,വിക്രമരാജ്, ഫയർ ഓഫീസർഡ്രൈവർ ഷിജിമോൻ, ഹോംഗാർഡ് ബൈജു എന്നിവരാണ് മരത്തിൽ കയറി കൊമ്പ് ഒടിച്ച് കിളിയെ താഴെ എത്തിച്ചത്.ചുണ്ടിൽ കുരുങ്ങിയ ചൂണ്ട എടുത്ത് മാറ്റി ചുണ്ടിലേയും കഴുത്തിലേയും മുറിവിൽ മരുന്ന് പുരട്ടി കിളിയെ രക്ഷപ്പെടുത്തിയത്.

ചിത്രം നീർകാക്കയുടെ ചുണ്ടിൽ നിന്ന് ചൂണ്ട ഫയർഫോഴ്സുകാർ മാറ്റുന്നു.