തദ്ദേശ തെരഞ്ഞെടുപ്പ് : മലയോര മേഖലയിൽ വന്യമൃഗശല്യം രാഷ്ട്രീയ ചർച്ചയാകുന്നു.. കാട്ടുപോത്തും കാട്ടുപന്നിയുമെല്ലാം ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തടസപ്പെടുത്തുന്നു. വണ്ടൻപതാൽ തേക്ക്കൂപ്പിൽ കാട്ടുപോത്തിന്റെ ശല്യം വീണ്ടും വ്യാപകമായെന്നു നാട്ടുകാർ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ

മലയോര മേഖലയിൽ വന്യമൃഗശല്യം രാഷ്ട്രീയ ചർച്ചയാകുന്നു. വോട്ടു ചോദിച്ച് എത്തുന്നവരോട് തങ്ങൾ നേരിടുന്ന വന്യമൃഗ ശല്യത്തെക്കുറിച്ചാണു ജനങ്ങൾക്കു പറയാനുള്ളത്. എല്ലാത്തും തങ്ങൾ അധികാരമെത്തിയാൽ പരിഹാരം ഉണ്ടാകുമെന്ന ഉറപ്പാണ് സ്ഥാനാർഥികൾ നൽകുന്നത്.ഇതിനിടെ കോരുത്തോട് റൂട്ടിൽ വണ്ടൻപതാൽ തേക്ക്കൂപ്പിൽ കാട്ടുപോത്തിൻ്റെ ശല്യം വീണ്ടും വ്യാപകമാകുന്നത് ജനത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പകൽ സമയങ്ങളിൽ പോലും റോഡിൽ കാട്ടുപോത്തിനെ കാണാൻ തുടങ്ങിയതോടെ ജനങ്ങൾ ഭീതിയിലാണ്.

ഇതിനിടെ ശബരിമല പാത മുറിച്ചു കടക്കുന്ന കാട്ടുപോത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിന് കുറുകെ ചാടിയോടുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരാണ് മൊബൈൽഫോണിൽ പകർത്തിയത്.കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടക വാഹനം ഇടിച്ച് ഇവിടെ കാട്ടുപോത്ത് ചത്ത സംഭവമുണ്ടായിരുന്നു. വെംബ്ലി, നിരവുപാറ, കപകപുരം തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപോത്ത് എത്തുന്ന പ്രദേശങ്ങളാണ്