ജോലി സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ല, മാനസിക നില തകർന്നു': ആത്മഹത്യ ഭീഷണിമുഴക്കി പൂഞ്ഞാർ മണ്ഡത്തിലെ ബിഎൽഒ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ജോലി സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ല, മാനസിക നില തകർന്നു':  ആത്മഹത്യ ഭീഷണിമുഴക്കി പൂഞ്ഞാർ മണ്ഡത്തിലെ ബിഎൽഒ

കോട്ടയം: സമ്മർദ്ദം കാരണം

ആത്മഹത്യ ഭീഷണിമുഴക്കി ബിഎൽഒ. പൂഞ്ഞാർ മണ്ഡത്തിലെ 110-ാം ബൂത്തിലെ ബിഎൽഒ ആൻ്റണിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. തനിക്ക് ജോലി സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ലെന്നും മാനസിക നില തകർന്നുവെന്ന് പറയുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു.ഈ അടിമ പണി നിർത്തണം. ഇലക്ഷൻ കമ്മീഷൻ ചൂഷണം ചെയ്യുന്നുവെന്ന് തന്റെ ജീവിതം തകരുന്നുവെന്നും ആന്റണി തന്റെ ഓഡിയോയിൽ പറയുന്നു. താൻ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഓഡിയോ സന്ദേശത്തിന്റെ പൂർണരൂപം

“ഭയങ്കര മാനസിക സമ്മർദ്ദത്തിലാണ് ഞാൻ. ഒരാഴ്ചയോളം ഞാൻ കഷ്ടപ്പെട്ട് ഫോം കൊണ്ടു കൊടുത്തു.

ഫോം ഒരു വശവും പൂരിപ്പിക്കാതെയാണ് വോട്ടർമാർ എത്തുന്നത്.മുഴുവൻ ബേസിക് കാര്യങ്ങളും ഞാൻ ചെയ്ത് കൊടുത്തിട്ട് വിവരങ്ങളും തപ്പി കണ്ടുപിടിച്ച് കൊടുക്കണം. ഇതിന് ഒരു കാശും ലഭിക്കുന്നില്ല. നിങ്ങൾ ഇതിന് വേണ്ടിയുള്ള യാതൊരു ഉപകരണങ്ങളും തരുന്നില്ല. ഇന്റർനെറ്റോ മൊബൈൽ ഫോണോ ഒന്നും നൽകുന്നില്ല.എല്ലാവരും ഞങ്ങളെ ചൂഷണം ചെയ്യുന്നു. മാനസികമായും ശാരീരികമായും ചൂഷണം ചെയ്താണ് ഈ അടിമപ്പണി ചെയ്യിപ്പിക്കുന്നത്. എന്നെ ഈ ജോലിയിൽ നിന്ന് ഒഴിവാക്കണം. അല്ലെങ്കിൽ ഞാൻ ഈ വില്ലേജ് ഓഫീസിൻ്റെ മുന്നിൽ വന്ന് ആത്മഹത്യ ചെയ്യും.

നാട്ടുകാർ, ഇലക്ഷൻ കമ്മീഷൻ, റവന്യൂ എന്നിവരുടേന്ന് വഴക്ക് കേൾക്കണം. ഒന്നുകിൽ ഞാൻ ആത്മഹത്യ ചെയ്യും. ഇതിന് ഉത്തരവാദി ഇലക്ഷൻ കമ്മീഷനും എസ് ഐ ആറുമാണ്”.