ശബരിമല സ്വർണക്കൊള്ള. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചു.

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ശബരിമല സ്വർണക്കൊള്ള. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചു.

ശബരിമല സ്വർണക്കൊള്ള. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചു.

പത്തനംതിട്ട: ശബരിമല

സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്താൻ കുറ്റമൊന്നും ചെയ്‌തിട്ടില്ലെന്നും നടപ്പിലാക്കിയത് ബോർഡിന്റെ തീരുമാനമെന്നും പത്മകുമാർ ജാമ്യാപേക്ഷയിൽ. ജാമ്യഹരജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.

നേരത്തെ, ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റായ പത്മകുമാറിൽ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചിരുന്നു.

കൂടാതെ, സ്വർണക്കൊള്ളയിൽ പൂർണ ഉത്തരവാദിത്തം പത്മകുമാറിന് തന്നെയെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ് അംഗങ്ങൾ മൊഴി രേഖപ്പെടുത്തിയിരുന്നു.സ്വർണപ്പാളികൾ കൊടുത്തുവിട്ടതിൽ ഇടപെടലുകളൊന്നും നടത്തിയില്ലെന്നും എല്ലാം പത്മകുമാറാണ് ചെയ്തതെന്നുമായിരുന്നു ബോർഡ് അംഗങ്ങളുടെ മൊഴി.

നടപ്പിലാക്കിയത് ബോർഡിന്റെ തീരുമാനമായിരുന്നുവെന്നും താൻ കുറ്റം ചെയ്തിട്ടില്ലെന്നുമായിരുന്നു പത്മകുമാറിന്റെ വാദം.

താൻ വരുന്നതിന് മുമ്പ് തന്നെ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ ഉണ്ടായിരുന്നുവെന്നും പത്മകുമാർ ജാമ്യഹരജിയിൽ പറഞ്ഞു.പ്രായമായ ആളായതിനാൽ ഹരജിയിൽ തങ്ങളുടെ കക്ഷിക്ക് പരിഗണന വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ജാമ്യഹരജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.