ജീവൻ കാത്ത കൈകൾക്ക് സ്നേഹസമ്മാനം; കരിപ്പൂരിന്റെ നന്ദിസ്മാരകം ജനുവരി 31-ന് ഉദ്ഘാടനം ചെയ്യും
റിപ്പോർട്ട് :സജീവ് ഗോപാലൻ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്:സജീവ് ഗോപാലൻ
ജീവൻ കാത്ത കൈകൾക്ക് സ്നേഹസമ്മാനം; കരിപ്പൂരിന്റെ നന്ദിസ്മാരകം ജനുവരി 31-ന് ഉദ്ഘാടനം ചെയ്യും
കരിപ്പൂർ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരും മരിച്ചവരുടെ ബന്ധുക്കളും ചേർന്ന് ആശുപത്രിയ്ക്ക് കെട്ടിടം നിർമിച്ചു നൽകി. നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിന് പ്രത്യുപകാരമായാണ് നഷ്ടപരിഹാരത്തുകയിൽ നിന്ന് വിഹിതമുപയോഗിച്ച് കരിപ്പൂർ ചിറയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമിച്ചത്.
2020 ഓഗസ്റ്റ് ഏഴിനു രാത്രിയായിരുന്നു ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ‌്പ്രസ് വിമാനം കരിപ്പൂർ റൺവേയുടെ കിഴക്കേ അറ്റത്ത് അപകടത്തിൽപ്പെട്ടത്. 2 പൈലറ്റുമാരുൾപ്പെടെ 21 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരുക്കേറ്റു. കോവിഡ് കാലമായിരുന്നു അത്. കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ മറികടന്നും വിമാനം പൊട്ടിത്തെറിക്കാനുള്ള സാധ്യത കാര്യമാക്കാതെയും ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനത്തിനായി നാട്ടുകാരിറങ്ങി.
ഓരോ വീട്ടുമുറ്റത്തും നിർത്തിയിട്ട കാറുകൾ മാത്രമല്ല. ഓട്ടോറിക്ഷകളും ലോറികളും വരെ ആംബുലൻസുകളായി ഓടി.പരുക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലെത്തിച്ചു. ലോക ശ്രദ്ധ പിടിച്ചു പറ്റിയ രക്ഷാപ്രവർത്തനം. അതിനുള്ള പ്രത്യുപകാരമാണ് ഈ കെട്ടിടം.
നന്ദി സ്മാരകം ജനുവരി 31 നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ടി വി ഇബ്രാഹിം എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും













