അങ്കണവാടിയിൽ തേനീച്ച ആക്രമണം; ഇരുപതോളം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച് ജീവനക്കാരി; പിന്നാലെ ദാരുണാന്ത്യം

Keralanewsmedia

അങ്കണവാടിയിൽ തേനീച്ച ആക്രമണം; ഇരുപതോളം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച് ജീവനക്കാരി; പിന്നാലെ ദാരുണാന്ത്യം

കേരള ന്യൂസ് മീഡിയ 

റിപ്പോർട്ട്:സജി ജോർജ് വട്ടപ്പാറ

അങ്കണവാടിയിൽ തേനീച്ച ആക്രമണം; ഇരുപതോളം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച് ജീവനക്കാരി; പിന്നാലെ ദാരുണാന്ത്യം

ഭോപ്പാൽ: തേനീച്ച ആക്രമണത്തിൽ ഇരുപതോളം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി അങ്കണവാടി ജീവനക്കാരി. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലുള്ള റാണിപൂരിലാണ് സംഭവം. കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇവർക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. പിന്നാലെയായിരുന്നു മരണം. മടവാട പഞ്ചായത്തിലെ അങ്കണവാടിയിലെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. തേനീച്ചകൾ കുട്ടികളെ പൊതിയുന്നത് കണ്ട അങ്കണവാടി ജീവനക്കാരിയായ കാഞ്ചൻബായ് മുറ്റത്ത് കിടന്ന ടാർപോളിനും തൻ്റെ സാരിയുമെല്ലാം 

ഉപയോഗിച്ച് കുട്ടികളെ പൊതിഞ്ഞ് തന്റെ ശരീരത്തോട് ചേർത്തുപിടിച്ച് അങ്കണവാടി കെട്ടിടത്തിനുളളിലേക്ക് എത്തിക്കുകയായിരുന്നു.നൂറുകണക്കിന് തേനീച്ചകൾ ശരീരമാസകലം പൊതിഞ്ഞുവെങ്കിലും കാഞ്ചൻ അവസാനത്തെ കുഞ്ഞിനെയും അങ്കണവാടിക്ക് അകത്ത് സുരക്ഷിതമായി എത്തിക്കുന്നതുവരെ പിന്മാറിയില്ല. ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തുമ്പോഴേക്കും തേനീച്ചകളുടെ കുത്തേറ്റ് അവശയായ കാഞ്ചൻ കുഴഞ്ഞുവീണിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ടത്തിന് ശേഷം വലിയ വിലാപയാത്രയായാണ് ഗ്രാമവാസികൾ കാഞ്ചൻബായുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു കാഞ്ചൻ എന്നും അവരുടെ കുടുംബത്തിന് സർക്കാർ മതിയായ സഹായം നൽകണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെട്ടു.