*വാർഷികവും കുടുംബ സംഗമവും*
*വാർഷികവും കുടുംബ സംഗമവും*
വർക്കല വാൽസല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ഏഴാമത് വാർഷികാഘോഷവും കുടുംബസംഗമവും വാൽസല്യം സ്നേഹാലയത്തിൽ നടന്നു. വാൽസല്യം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് വിജയലക്ഷി പി യുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം വർക്കല നഗരസഭാ ചെയർപേഴ്സൺ ഗീതാഹേമചന്ദ്രൻ ഉത്ഘാടനം ചെയ്തു.
മുൻ ഡെപ്യൂട്ടി കളക്ടർ എസ്. സനിൽകുമാർ, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. പി. ചന്ദ്രമോഹൻ എന്നിവർ മുഖ്യാഥിതികളായിരുന്നു. സാഹിത്യകാരൻ ജയചന്ദ്രൻ പനയറ ഓണസന്ദേശം നൽകി. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞുമോൾ , നഗരസഭ കൗൺസിലർ സജിത മണികണ്ഠൻ, വർക്കല ദേവകുമാർ , വർക്കല മോഹൻദാസ് , എന്നിവർ സംസാരിച്ചു. മാതൃകാ സേവനം അനുഷ്ഠിക്കുന്ന വർക്കല പോലീസ് , വർക്കല എക്സൈസ് ഡിപ്പാർട്ട്മെൻ്റുകൾക്ക് ആദരവ് സമർപ്പിച്ചു . വാൽസല്യം വിദ്യാഭ്യാസ അവാർഡ് മീര.വി. നായർക്ക് സമ്മാനിച്ചു. തൂഫാൻ പദ്ധതി പ്രകാരമുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ ബ്രഹ്മകുമാരി ശരണ്യ ചൊല്ലിക്കൊടുത്തു. PRO വി ശ്രീനാഥക്കുറുപ്പ് സ്വാഗതവും സെക്രട്ടറി മിനി.വി. നായർ നന്ദിയും പറഞ്ഞു. വാർഷികാഘോഷ ഉപഹാരമായി പ്രസിദ്ധീകരിച്ച വാർത്താപത്രിക ചടങ്ങിൽ വിതരണം ചെയ്തു.













