വരുന്നു ഫോർട്ടുകൊച്ചി വൈപ്പിൻ കടൽ തുരങ്ക പാത
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കൊച്ചി :തീരദേശ ഹൈവേയുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയെയും വൈപ്പിനെയും
കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട ഇരട്ട തുരങ്കപാത നിര്‍മാണത്തിന് സര്‍ക്കാര്‍ താല്‍പ്പര്യപത്രം ക്ഷണിക്കും.
കെ-റെയില്‍ സമര്‍പ്പിച്ച സാധ്യതാപഠന റിപ്പോര്‍ട്ട് പരിഗണിച്ചാണ് സംസ്ഥാന ഗതാഗതവകുപ്പ് നിര്‍ദേശം. 2672.25 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി, ഡിസൈന്‍-ബില്‍ഡ്-ഫിനാന്‍സ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (ഡിബിഎഫ്ഒടി) മാതൃകയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് നിര്‍ദേശം.
ഒന്‍പത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേ എറണാകുളത്ത് ചെല്ലാനം മുതല്‍ മുനമ്പംവരെ 48 കിലോമീറ്ററാണുള്ളത്.
വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി ഭാഗത്തിനുപുറമെ മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ്, മുനമ്പം അഴിക്കോട് എന്നിവിടങ്ങളില്‍ പാത മുറിയുന്നുണ്ട്.
ഇരട്ട ടണലുകളില്‍ മൂന്നരമീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡും നാലരമീറ്ററര്‍ വീതിയില്‍ ഹൈവേയുമാണ് നിര്‍ദേശിക്കുന്നത്. പുറത്തെ നാലുവരി അപ്രോച്ച് റോഡുകളിലേക്കാണ് ഇവ തുറക്കുക. ഒരോ 250 മീറ്ററിലും എമര്‍ജന്‍സി സ്റ്റോപ്പ് ബേ, 500 മീറ്ററിലും യാത്രക്കാര്‍ക്കുള്ള വെന്റിലേഷനോടുകൂടിയ എമര്‍ജന്‍സി എക്‌സിറ്റ് എന്നിവയുണ്ടാകും. കപ്പല്‍ച്ചാലിന് കുറുകെ നിര്‍മിക്കുന്ന തുരങ്കം കടലില്‍ 35 മീറ്റര്‍ ആഴത്തിലായിരിക്കും. പത്തുമുതല്‍ 13 മീറ്റര്‍ വരെയാണ് കപ്പല്‍ച്ചാലിന്റെ സ്ഥലമെറ്റെടുത്താല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ രണ്ടരവര്‍ഷമാണ് കണക്കാക്കുന്നത്. രണ്ട് അലൈന്‍മെന്റുകളും നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് സാധ്യതാപഠന റിപ്പോര്‍ട്ട് ഉള്‍പ്പെടെ വിവരങ്ങള്‍ പങ്കിട്ടത്.













