ശബരിമല സീസൺ എത്തിയതോടെ നെയ്ത്തേങ്ങയ്ക്കു ഡിമാൻഡ് കൂടി. തേങ്ങാ വിലയും വർധിച്ചു. ജനുവരി വരെ വില ഉയർന്നു നിൽക്കുമെന്നാണ് വിപണിയിലെ സൂചനയെന്നു വ്യാപാരികൾ
Keralanewsmedia:online
കോട്ടയം: ശബരിമല സീസൺ
എത്തിയതോടെ തേങ്ങ വിലയും കൂടി തുടങ്ങി.. കെട്ടു നിറയ്ക്കാനും പൂജയ്ക്കും തുടങ്ങി സ്വാമിമാർക്കുള്ള ഭക്ഷണം തയാറാക്കാൻ വരെ തേങ്ങാ ഉപയോഗിക്കുന്നത് വർധിക്കും.ഇതോടെ തേങ്ങയുടെ വില നേരിയ തോതിൽ വർധിച്ചു തുടങ്ങി. നിലവിൽ 75-85 രൂപയാണ് ഒരു കിലോ തേങ്ങയുടെ ചില്ലറ വില.
പൊതിക്കാത്ത തേങ്ങ ഒന്നിന് മൊത്തവിപണിയിൽ വില 40 രൂപ മുതൽ 45 രൂപ വരെയാണ്. ജനുവരി വരെ വില ഉയർന്നുനിൽക്കുമെന്നുമാണ് വ്യാപാരികൾ നൽകുന്ന സൂചന.
കേരളത്തിൽ മികച്ച വിപണി ലഭിച്ചതോടെ തമിഴ്നാട്ടിലും തേങ്ങയുടെ വില കയറി. കർണാടക, ഗോവ സംസ്ഥാനങ്ങളിൽ തേങ്ങ മൂല്യവർധിതമാക്കി മറ്റിടങ്ങളിൽ വിറ്റഴിക്കുന്നു.ലക്ഷദ്വീപ് തേങ്ങ വൻകിട എണ്ണമില്ലുകൾ നേരിട്ട് വാങ്ങി സംസ്കരിക്കുന്നതിനാൽ മാർക്കറ്റിൽ വിൽപനയ്ക്ക് എത്തുന്നില്ല.
സംസ്ഥാനത്ത് നാളികേര ഉത്പാദനത്തിൽ ഇക്കൊല്ലം 15 ശതമാനം കുറവുള്ളതായാണ് കൃഷി വകുപ്പ് പറയുന്നത്.
കരിക്കിന് ഡിമാൻഡ് കൂടിയതും തേങ്ങാപ്പാൽ, തേങ്ങാപ്പൊടി തുടങ്ങിയ ഉത്പ്പന്നങ്ങളിലേക്ക് തിരിഞ്ഞതും വില ഉയരാൻ കാരണമായി.ശബരിമല സീസണിൽ നെയ്ത്തേങ്ങയ്ക്ക് ഡിമാൻഡ് വർദ്ധിക്കും. ഇതിന് ആവശ്യമായ ചെറിയ തേങ്ങ തമിഴ്നാട്ടിൽ നിന്നെത്തിച്ച വ്യാപാരികൾ സ്റ്റോക്ക് ചെയ്യുകയാണ്.













