പപ്പൻ പ്രിയപ്പെട്ട പപ്പൻ'. ശബരിമല സ്വർണ്ണക്കൊള്ളയിൽ പത്മകുമാർ അറസ്റ്റിൽ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

പപ്പൻ പ്രിയപ്പെട്ട പപ്പൻ'.  ശബരിമല സ്വർണ്ണക്കൊള്ളയിൽ പത്മകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറസ്റ്റിൽ.  നിലവിൽ പത്മകുമാറിനെ തലസ്ഥാനത്തുള്ള രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. ഇന്നലെ വൈകിട്ടോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ അദ്ദേഹത്തോട് എസ്.ഐ.ടി ആവശ്യപ്പെട്ടത്.രാവിലെ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തു. പത്മകുമാറിൻ്റെ അറസ്റ്റ് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ കുരുക്കിലാവുന്ന മുതിർന്ന സി.പി.എം നേതാവാണ് പത്മകുമാർ.2019ൽ നടന്ന തിരിമറി എല്ലാം പ്രസിഡന്റായ പത്മകുമാറിന്റെ അറിവോടെയാണ് നടന്നതെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കടത്തി കൊണ്ടുപോകാനുള്ള എല്ലാ ഒത്താശം ചെയ്തത് പത്മകുമാറാണെന്നാണ് മൊഴികളിൽ നിന്നും രേഖകളിൽ നിന്നും തെളിഞ്ഞിരിക്കുന്നതെന്നും പറയപ്പെടുന്നു. പോറ്റിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരു

പത്മകുമാർ ദേവസ്വം ബോർഡ് അദ്ധ്യക്ഷനായിരുന്ന കാലയളവിൽ ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണംചെമ്പാക്കാൻ പത്മകുമാർ കൂട്ടു നിന്നുവെന്നും ദേവസ്വം ബോർഡംഗം കെ.പി ശങ്കർദാസ് അടക്കമുള്ളവർക്ക് ഇതിൽ പങ്കുണ്ടെന്നും തെളിയിക്കുന്ന മിനിറ്റ്സിന്റെ രേഖകൾ അന്വേഷണ സംഘത്തിന് കിട്ടിയെന്നാണ് പുറത്ത് വരുന്ന വിവരം.

പത്മകുമാർ ഉണ്ണികൃഷ്‌ണൻ പോറ്റി വഴി നേട്ടങ്ങളുണ്ടാക്കിയെന്നും ബിനാമിയായി പ്രവർത്തിച്ചുവെന്നുമാണ് നിഗമനം. 2019ലെ ബോർഡിന്റെ മിനിറ്റ്സ് രേഖയിലാണ് സ്വർണ്ണം ചെമ്പെന്ന് രേഖപ്പെടുത്തി പുറത്ത് കൊണ്ട് പോയിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്.തദ്ദേശത്തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയിൽ പത്മകുമാറിനെ ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ അറസ്റ്റ് ചെയ്യുന്നത് സി.പി.എമ്മിന് കടുത്ത തിരിച്ചടി നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അറസ്റ്റുണ്ടായാൽ ഇതിനെ ന്യായീകരിക്കാൻ ക്യാപ്‌സ്യൂളുകൾ മെനയുന്ന തിരക്കിലാണ് പാർട്ടിയുള്ളത്. പത്തനംതിട്ട മുതിർന്ന നേതാവായ പത്മകുമാറിനെ കൈ വിടാൻ സി.പി.എം തീരുമാനിക്കുമോ എന്നും കണ്ടറിയേണ്ടതുണ്ട്.

മുമ്പ് സി.പി.എം നേതാവും മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ.വാസുവിന്റെ അറസ്റ്റ്ഉണ്ടാകുന്നത് വരെ ഉദ്യോഗസ്ഥ വീഴ്ച്ചയെന്നായിരുന്നു സി.പി.എമ്മിന്റെ ന്യായീകരണം. എന്നാൽ വാസുവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെ ന്യായീകരണം പാളി. ഇതിനിടെ വാസുവിനെ ന്യായീകരിച്ച് മുൻ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.തനിക്കറിയുന്ന വാസു കുറ്റക്കാരനല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ സി.പി.എം സംസ്ഥാന സെക്രട്ടറി കടകംപള്ളിയെ തള്ളി രംഗത്ത് വന്നിട്ടുണ്ട്. തെറ്റ് ചെയ്യ്തവർ ശിക്ഷയ്ക്ക് അർഹരാണെന്നും കടകംപള്ളിയുടെ വാദം തനിക്കില്ലെന്നുമായിരുന്നു ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.