ഓട്ടോ ടാക്സി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ചു; ഹെൽമറ്റ് ഊരി തലയുടെ പുറകിൽ അടിക്കുകയും നെറ്റിയിലും മുഖത്തും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
Keralanewsmedia:online
തൃശൂർ: ഓട്ടോ ടാക്സി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി റിമാൻഡിൽ.ഓട്ടോടാക്സി ഡ്രൈവറായ കരുവന്നൂർ എട്ടുമന സ്വദേശി പുലാക്കൽ വീട്ടിൽ മുഹമ്മദ് അലി(56) യെ ഹെൽമറ്റ് കൊണ്ട് പരിക്കേൽപ്പിച്ചതിന് തോട്ടുവറ വീട്ടിൽ ജിതിൻ( 27 )നെയാണ് അറസ്റ്റ് ചെയതത്. തൃശൂർ റൂറൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30യ്ക്കാണ് സംഭവം. പെരുമ്പിള്ളിശ്ശേരി സെന്ററിലായിരുന്നു ആക്രമണം നടന്നത്.ഭാര്യയുമൊന്നിച്ച് മുഹമ്മദ് അലിയുടെ ഓട്ടോടാക്സിയിൽ പോകുന്ന സമയം പൂച്ചിന്നിപ്പാടം സെന്ററിൽ വെച്ച് മുന്നിലുണ്ടായിരുന്ന വിറക് നിറച്ച ഒരു പെട്ടി ഓട്ടോറിക്ഷയെ മറികടന്നപ്പോൾ വാഹനം വലത്തോട്ട് നീങ്ങിയതിനാൽ എതിരെ നിന്നും സ്‌കൂട്ടറിൽ വന്ന പ്രതി അസഭ്യം വിളിച്ച് പറയുകയും കോളറിൽ പിടിച്ച് കൈകൊണ്ട് മുഖത്തടിക്കുകയുമായിരുന്നു. പിന്നീട് ഹെൽമറ്റ് ഊരി തലയുടെ പുറകിൽ അടിക്കുകയും ചെയ്തു.ജിതിൻ വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസിലും, കഞ്ചാവ് ഉപയോഗിച്ച ഒരു കേസിലുംപ്രതിയാണ്.













