രാഹുൽ മാങ്കൂട്ടം പ്രതിയായി. കോൺഗ്രസിലെ വിഷ്ണുനാഥ് - ഷാഫി കോമ്പിനേഷന് ഉത്തരം മുട്ടി. പാർട്ടിയിലെ 'വി.എസ്' ഗ്രൂപ്പ് നാമാവശേഷം. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കിയ രാഹുലിനെ സംരക്ഷിച്ച ഷാഫിക്കും വിഷ്ണുവിനും എതിരെ കോൺഗ്രസിൽ രൂക്ഷ വിമർശനം
Keralanewsmedia:online
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളെ തുടർന്ന് പാർട്ടിയിൽ ഒറ്റപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണ തണലൊരുക്കിയ വർക്കിംഗ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥിനും ഷാഫി പറമ്പിലിനുമെതിരെ കോൺഗ്രസിൽ രൂക്ഷ വിമർശനമുയരുന്നു.രാഹുലിനെതിരായ ലൈംഗികാരോപണ കേസിൽ ഇര പരാതി നൽകിയതാണ് ഷാഫി -വിഷ്ണു സംഘത്തിന് കനത്ത തിരിച്ചടിയായി മാറിയത്.പാർട്ടിയിലെ ശാക്തിക ചേരിയായി മാറാൻ ഇരുവരുടെയും നേതൃത്വത്തിൽ പുതിയ ഗ്രൂപ്പ് രൂപീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടെയാണ് കനത്ത തിരിച്ചടി വിഷ്‌ണു- ഷാഫി പക്ഷം നേരിട്ടത്.വർക്കിംഗ് പ്രസിഡന്റുമാരായ ഇരുവരും നേതൃത്വം നൽകുന്ന ഗ്രൂപ്പിന്റെ സംസ്ഥാതല കോർഡിനേഷൻ നിർവ്വഹിച്ചത് രാഹുൽ മാങ്കൂട്ടത്തിലായിരുന്നു.അതു കൊണ്ട് തന്നെ രാഹുലിനെതിരായ ആരോപണങ്ങളെ ഷാഫി - വിഷ്ണു ടീം ഒളിഞ്ഞും തെളിഞ്ഞും പ്രതിരോധിക്കുകയായിരുന്നു.നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് മാങ്കൂട്ടത്തിലിനെതിരെ വിവിധ കോണുകളിൽ നിന്ന് സ്വഭാവദൂഷ്യ പരാമർശങ്ങളും ലൈംഗിക അപവാദങ്ങളും അന്തരീക്ഷത്തിൽ നിറഞ്ഞു വന്നത്.ആരോപണങ്ങൾ സംബന്ധിച്ച് ഔദ്യോഗിക പരാതിവരുന്നതിന് മുമ്പ് തന്നെ ധാർമ്മികതയുടെ പേരിൽ കെപിസിസി രാഹുലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്യുകയും പാർലമെന്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.രാഹുലിനെതിരെ ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചത് ഏകകണ്ഠമാ യിരുന്നെങ്കിലും വർക്കിങ് പ്രസിഡൻ്റുമാരായ പിസി വിഷ്ണുനാഥും ഷാഫി പറമ്പിലും ഇടഞ്ഞ് നിൽക്കുകയായിരുന്നു.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചതിനാൽ തന്നെ അദ്ദേഹത്തിന്റെ കടുംപിടുത്തം കാരണമാണ് രാഹുലിനെതിരെ ഇത്ര കടുത്ത നടപടി സ്വീകരിച്ചതെന്ന പ്രചാരണവും പാർട്ടിക്കകത്തും പുറത്തും ഇവർ ആദ്യ ഘട്ടത്തിൽ അഴിച്ചു വിട്ടു.ആദ്യഘട്ടത്തിലെ ആക്രമണത്തിലൂടെ തങ്ങൾക്കൊപ്പം നിൽക്കാൻ പാർട്ടിക്കുളിൽ ആരും മുന്നോട്ട് വരുന്നില്ലെന്ന തിരിച്ചറിവിൽഅസ്വസ്ഥരായ ഷാഫി - വിഷ്ണുനാഥ് രാഹുൽ എന്നിവർ രണ്ടാം ഘട്ടത്തിൽ രാഹുലിനെതിരായ കെപിസിസി നടപടിയെ പിന്തുണച്ച രമേശ് ചെന്നിത്തലയ്ക്കും സതീശനുമെതിരെ കടുത്ത സൈബർ അക്രമണം അഴിച്ചുവിട്ടു.മൂന്നാം കിട ഓൺലൈൻ മാധ്യമങ്ങളെ വിലക്കെടുത്ത് നടത്തിയ സൈബർ ആക്രമണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വ്യക്തിപരമായി താറടിക്കുകയും രമേശ് ചെന്നിത്തലയടക്കമുള്ള മറ്റ് നേതാക്കളെ അപഹസിക്കുകയും ചെയ്തു.പാർട്ടിയിലെയും മുന്നണിയുടെയും പൊതുധാരണ പ്രകാരം നിയമസഭസമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് രാഹുൽവിട്ടു നിൽക്കണമെന്ന് അനൗപചാരികമായിതീരുമാനിച്ചിരുന്നു. എന്നാൽ ഈ ധാരണ പാടെ ലംഘിച്ച് കോൺഗ്രസ് -യു.ഡി.എഫ് നേതൃത്വങ്ങളെ നോക്കുകുത്തിയാക്കി രാഹുൽ സഭയിലെത്തിയതിന് പിന്നിൽ വിഷ്ണുനാഥ് - ഷാഫി (വിഎസ് ) ഗ്രൂപ്പിന്റെ പിന്തുണയിലായിരുന്നു.യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനൊപ്പമാണ് രാഹുൽ നിയമസഭയിലെത്തിയത്.പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ഒരാൾക്കൊപ്പം അകമ്പടി സേവിച്ച് വരാനുള്ള ധൈര്യം ഷജീറിന് നൽകിയത് ഇവർ രണ്ടു പേരുമാണെന്നുള്ള കാര്യം അന്ന് തന്നെ പുറത്ത് വരികയും ചെയ്തു.പാലക്കാട് നിർണായക സ്വാധീനമുള്ള ഷാഫി പറമ്പിലിന്റെ ഒത്താശയിലാണ് രാഹുൽ മാങ്കുട്ടത്തിൽ നിയോജക മണ്ഡലത്തിൽ ഒരിടവേളക്കു ശേഷം സജീവമായതെന്നാണ് കെ.പി.സി.സി നേതൃത്വത്തിനും കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി നേതൃത്വത്തിനും ലഭിച്ച റിപ്പോർട്ടിലുള്ളത്.
പാർട്ടിയിലെ ഒരു വിഭാഗം ആൾക്കാർ പരസ്യ പിന്തുണ നൽകിയതും ഷാഫിയുടെ നിർദ്ദേശപ്രകാരമായിരുന്നു. യൂത്ത് കോൺഗ്രസിൻ്റെ മുൻ പ്രസിഡന്റു മാരായിരുന്ന വിഷ്‌ണുനാഥിനും ഷാഫിക്കും ഇപ്പോഴും സംഘടനക്കുള്ളിലുള്ള നിർണായക സ്വാധീനം ഉപയോഗിച്ചാണ് ഇവർ കാര്യങ്ങളെ തങ്ങൾക്ക്അനുകൂലമാക്കാൻ കിണഞ്ഞ് പരിശ്രമിച്ചത്.
കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സണ്ണി ജോസഫ് തീർത്തും ദുർബലനായ സാഹചര്യത്തിൽ വർക്കിങ് പ്രസിഡന്റുമാരായ വിഷ്ണുവും ഷാഫിയും ചേർന്നാണ് പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾ ഒരളവോളം നിയന്ത്രിക്കുന്നത്.പഴയ എ ഗ്രൂപ്പ് നേതാക്കൾ എന്ന ലേബലിന് പുറമെ ഉമ്മൻ ചാണ്ടിയുടെ അറിയപ്പെടുന്ന കാലാൾപ്പടയാളികളായ ഇരുവരും ചേർന്നാണ് ലൈംഗിക ആരോപണത്തിൽ പെട്ട രാഹുലിനെ പാർട്ടിയിൽ അരിയിട്ട് വാഴിക്കാൻ ശ്രമം നടത്തിയത്.ഇതിനായി നടത്തിയ വഴിവിട്ട നീക്കങ്ങൾ ഇതോടെപ്രവർത്തനങ്ങൾ അകാല ചരമം പ്രാപിക്കുകയും ചെയ്തു.













