തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സ്ഥനാർഥികൾ നേട്ടം ഉണ്ടാക്കുമോ ? വിനിതാ വാർഡുകൾ ഇക്കുറി കോട്ടയം ജില്ലയുടെ ഭാവി നിർണയിക്കും. ജില്ലയിൽ പകുതിയിലേറെ സീറ്റുകളിൽ മത്സരിക്കുന്നതു വനിതകൾ. യുവ വനിതാ സ്ഥാനാർഥികൾ മത്സരിക്കുന്ന വാർഡുകളിൽ പോരാട്ടം കടുക്കുന്നു
റിപ്പോർട്ട് :ശ്രീജ സദാശിവൻ
കോട്ടയം: വനിതകളെ നിർത്തിയതുഗുണം ചെയ്യുമോ... തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിഞ്ഞപ്പോൾ ജില്ലയിൽ വനികൾക്കാണു ഭൂരിപക്ഷം.മൂന്നു മുന്നണികളും വനിതാ സ്ഥാനാർഥികളെ നിർത്തുന്നതിൽ പിന്നിലല്ല. 83 പേർ മൽസരിക്കുന്ന ജില്ല പഞ്ചായത്തിൽ 47 പേരും വനിതകളാണ്. 71ൽ 60 ഗ്രാമ പഞ്ചായത്തുകളിലും വനിത സ്ഥാനാർഥികളാണു കൂടുതൽ. നഗരസഭകളിലെ ആകെ 677 സ്ഥാനാർഥികളിൽ 357 പേരും വനിതകളാണ്.ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളുടെ എണ്ണത്തിൽ പുരുഷന്മാരാണു മുന്നിൽ. 489ൽ 237 പേരാണു വനിത സ്ഥാനാർഥികൾ.ഏറ്റവും കൂടുതൽ വനിതകൾ മത്സരിക്കുന്ന തദ്ദേശസ്ഥാപനം കോട്ടയം നഗരസഭയാണ്, 178ൽ 89 വനിതകൾ. ചങ്ങനാശേരി (135ൽ 79), ഏറ്റുമാനൂർ (124ൽ 65), വൈക്കം (91ൽ 51) നഗരസഭകളിലും സ്ത്രീകളാണു മുന്നിൽ.വനിതകളുടെ സാന്നിധ്യം തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നു മുന്നണികൾ കരുതുന്നു.. വിദ്യാർഥികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർ ഇക്കുറി മത്സര രംഗത്തുണ്ട്.കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇക്കുറി മത്സരിക്കുന്ന യുവതികളുടെ എണ്ണം കൂടുതലാണ്. കഴിവുള്ള യുവാക്കളെ ഉയർത്തിക്കൊണ്ടു വരണമെന്നായിരുന്നു പാർട്ടികൾ താഴെ തട്ടിലേക്കു നൽകിയ നിർദേശം.യുവ സ്ഥനാർഥികൾ പ്രചാരണം ശക്തമാക്കുമ്പോൾ മുതർന്നവർ അവരോട് പിടിച്ചു നിൽക്കാൻ പാടുപെടുന്നുണ്ട്. യുവ വോട്ടർമാരുടെ എണ്ണം കൂടി എന്നതിനാലാണിത്.
മുതിർന്നവർക്കു വൈബില്ലെന്നാണ് യുവ വോട്ടർമാർ പറയുന്നത്. ഇതോടെ യുവ വനിതാ സ്ഥാനാർഥികൾ നിൽക്കുന്ന വാർഡിൽ വൻ പാരാട്ടമാണ് നടക്കുന്നത്പലർക്കും വാർഡുകളിൽ സ്ഥിരം മുഖങ്ങളോട് താൽപര്യമില്ല. വർഷങ്ങായി ഒരേ ആൾക്കു വോട്ടു ചെയ്യുന്നു.. എന്നിട്ടും വാർഡിൽ കാര്യമായ വികസനമില്ല. ഇക്കുറി മാറ്റി പരീക്ഷിക്കാമെന്നു കരുതുന്നവർ ഏറെ.
സ്ഥിരം ജയിക്കുന്ന പല സ്ഥാനാർഥികളെയും അട്ടിമറിക്കാൻ പുതുമുഖങ്ങളെയാണു മുന്നണികൾ വാർഡുകളിൽ ഇറക്കിയിരിക്കുന്നത്. യു.ഡി.എഫിലും ഇക്കുറി യുവാക്കൾക്കു വലിയ പ്രാധാന്യം ലഭിച്ചു. കെ.എസ്.യു പ്രവർത്തകരെ പോലും സ്ഥാനാർഥിയായി കോൺഗ്രസ് നിർത്തിയിട്ടുണ്ട്..













