കളമശ്ശേരി എച്ച്എംടിയിൽ അഴുകിയ നിലയിൽ മൃതദേഹം; കാണാതായ സൂരജ് ലാമയുടേതോ എന്ന് സംശയം. കണ്ടെടുത്ത മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കം. സൂരജ് ലാമയുടെ മകനോട് കൊത്തിയിൽ എത്താൻ ആവശ്യപ്പെട്ട് പോലിസ്

Keralanewsmedia:online

കളമശ്ശേരി എച്ച്എംടിയിൽ അഴുകിയ നിലയിൽ മൃതദേഹം; കാണാതായ സൂരജ് ലാമയുടേതോ എന്ന് സംശയം.  കണ്ടെടുത്ത മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കം. സൂരജ് ലാമയുടെ മകനോട് കൊത്തിയിൽ എത്താൻ ആവശ്യപ്പെട്ട് പോലിസ്

കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക്സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ കുറ്റിക്കാടു പോലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ട്. തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലാണ്.കാണാതായ സൂരജ് ലാമയുടേതാണോ മൃതദേഹം എന്ന് പൊലീസ് സംശയിക്കുന്നു.ഇതേത്തുടർന്ന് സൂരജ് ലാമയുടെ മകനോട് കൊച്ചിയിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.കൊച്ചി വിമാനത്താവളത്തിലെത്തിയ കൊൽക്കത്ത സ്വദേശി സൂരജ് ലാമയെ പിന്നീട് കാണാതാകുകയായിരുന്നു.ഒക്ടോബർ ആറാം തീയതി മുതലാണ് സൂരജ് ലാമയെ കാണാതാകുന്നത്. കുവൈത്ത് മദ്യദുരന്തത്തിൽ സൂരജ് ലാമയുടെ ഓർമശക്തി നഷ്ട‌മായിരുന്നു.ഒക്ടോബർ അഞ്ചിന് കൊച്ചി നെടുമ്പാശ്ശേരിയിലെത്തിയ സൂരജ് ലാമ പിന്നീട് ആലുവ മെട്രോ സ്റ്റേഷനിലെത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.പിന്നീട് കാക്കനാടിന് സമീപം സൂരജ് ലാമ അലഞ്ഞു നടക്കുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് സൂരജ് ലാമയെ കാണാതാകുകയായിരുന്നു.സൂരജ് ലാമയെ കണ്ടെത്താനായി ഹൈക്കോടതി നിർദേശ പ്രകാരം പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.സൂരജ് ലാമയെ കണ്ടെത്താനായി മകനും കൊച്ചിയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു.മൃതദേഹത്തിന് സൂരജ് ലാമയുടെ ശരീരപ്രകൃതത്തിനോട് സാമ്യണ്ടെന്നും, എന്നാൽ ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സൂരജ് ലാമയുടേതാണോയെന്ന് ഉറപ്പിക്കാനാകൂ എന്നും പൊലീസ് സൂചിപ്പിച്ചു.