ഒരു മോശം വ്യക്തിയെ എംഎൽഎ ആയി കോൺഗ്രസ് പാലക്കാട്ടെ ജനങ്ങളുടെ തലയിൽ കെട്ടിവെച്ചു; രാജീവ് ചന്ദ്രശേഖർ
Keralanewsmedia:online
പാലക്കാട്: രാഹുൽപാലക്കാട്ടുകാരുടെ തലയിൽ കെട്ടിവെച്ച എംഎൽഎയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.മോശം വ്യക്തിയാണെന്ന് കോൺഗ്രസ് നേതൃത്വം അറിഞ്ഞിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കൊണ്ടുവന്നിറക്കി.
ഒരു മോശം വ്യക്തിയെ എംഎൽഎയായി കോൺഗ്രസ് പാലക്കാട്ടെ ജനങ്ങളുടെ തലയിൽ കെട്ടിവെച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോൾ കേസെടുത്തുകൊണ്ടുള്ളത് സർക്കാരിന്റെ നാടകമാണ്. നാലു മാസം മുമ്പ് തന്നെ സർക്കാരിന് സ്വമേധയാ കേസെടുക്കാമായിരുന്നു.ശബരിമല വിഷയം മറയ്ക്കാനാണ് ഇപ്പോൾ രാഹുൽ വിഷയം കൊണ്ടുവന്നത്.ശബരിമല സ്വർണകൊള്ളയിൽ കോൺഗ്രസിനും പങ്കുണ്ട്.കോൺഗ്രസിന്റെ സഹായത്തോടെയാണ് ഒരു ദല്ലാൾ കൊള്ളയുടെ ഭാഗമായത്.മസാല ബോണ്ടിൽ മുഖ്യമന്ത്രിക്കെതിരായ ഇഡി സമൻസ് അന്വേഷണത്തിന്റെ ഭാഗമായാണെന്നും നടന്നത് ഗുരുതര ക്രമക്കേടാണെന്നും എല്ലാം അന്വേഷിച്ച് കണ്ടെത്തണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.മുഖ്യമന്ത്രിക്കെതിരെ തുടരന്വേഷണംഉണ്ടാകും.
54
ഇഡിയുടേത് രാഷ്ട്രീയ നീക്കമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്.
ആർക്കാണ് 21 കോടി കൊടുത്തതെന്ന് അന്വേഷിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരം ഒളിമ്പിക്‌സിന് വേദിയാകുമെന്ന് പ്രഖ്യാപിച്ചതിൽ പരിഹസിക്കേണ്ടവർ പരിഹസിക്കെട്ടയെന്നും ഞങ്ങൾക്ക് ഭരണം തന്നാൽ അപ്പോൾ കാണാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.













