അഫ്ഗാനിസ്ഥാനിൽ പൊതു വധശിക്ഷ; കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയെ 80,000 പേരുടെ സാന്നിധ്യത്തിൽ 13-കാരൻ വെടിവെച്ചു കൊന്നു

Keralanewsmedia:online

അഫ്ഗാനിസ്ഥാനിൽ പൊതു വധശിക്ഷ; കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയെ 80,000 പേരുടെ സാന്നിധ്യത്തിൽ 13-കാരൻ വെടിവെച്ചു കൊന്നു

അഫ്ഗാനിസ്ഥാനിൽ പൊതു വധശിക്ഷ; കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയെ 80,000 പേരുടെ സാന്നിധ്യത്തിൽ 13-കാരൻ വെടിവെച്ചു കൊന്നു.കാബൂൾ: അഫ്ഗാനിസ്ഥാനിലെഖോസ്റ്റിൽ പൊതു വധശിക്ഷ നടപ്പിലാക്കി. ഒരു കുടുംബത്തിലെ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 13 പേരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ഖോസ്റ്റിലെ സ്റ്റേഡിയത്തിൽ വെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കി.കൊല്ലപ്പെട്ടവർ ഉൾപ്പെട്ട കുടുംബത്തിലെ 13 വയസ്സുകാരനാണ് ഏകദേശം 80,000 പേർ സാക്ഷ്യം വഹിച്ച ഈ വധശിക്ഷ നടപ്പാക്കിയത്.മംഗൽ എന്ന പ്രതിയെ അഫ്ഗാനിസ്ഥാൻ സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ വധശിക്ഷയ്ക്ക് അംഗീകാരം നൽകുകയായിരുന്നു.ഈ പൊതു വധശിക്ഷയ്ക്ക് എതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനം ഉയർന്നിട്ടുണ്ട്. യു.എന്നിന്റെ അഫ്ഗാനിസ്ഥാനിലെ പ്രത്യേക റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് ഇതിനെ 'അമാനുഷികവും ക്രൂരവും അന്താരാഷ്ട്ര നിയമത്തിന്.വിരുദ്ധവുമാണ്' എന്ന് വിശേഷിപ്പിച്ചു.2021-ൽ താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിനു ശേഷം നടക്കുന്ന പതിനൊന്നാമത്തെ വധശിക്ഷയാണിത് എന്ന് അഫ്ഗാനിസ്ഥാൻ സുപ്രീം കോടതി അറിയിച്ചു.