ഏഴ് ദിവസമായി നന്നായി ഉറങ്ങിയിട്ട്. ഇൻഡിഗോയിലെ പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതെന്ന് സംശയം: വ്യോമയാന മന്ത്രി
Keralanewsmedia:online
ന്യൂഡൽഹി: ഇൻഡിഗോയിലെ പ്രതിസന്ധി മനപ്പൂർവം സൃഷ്ടിച്ചതാണോയെന്ന് സംശയിക്കുന്നുവെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദേശിക്കും. കൂടിയാലോചനകളോടെയാണ് ജോലി സമയത്തിന്റെ ചട്ടങ്ങൾ നടപ്പിലാക്കിയത്. ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്നും രാം മനോഹർ നായിഡു പറഞ്ഞു.താൻ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും രാം മനോഹർ നായിഡു പറഞ്ഞു. "കഴിഞ്ഞ ഏഴ് ദിവസമായി എനിക്ക് ഉറക്കമില്ല. ഓഫീസിൽ തുടർച്ചയായ അവലോകന യോഗങ്ങൾ നടത്തുകയായിരുന്നു.എന്റെ ശ്രദ്ധ യാത്രക്കാരിലായിരുന്നു" രാം മനോഹർ നായിഡു പറഞ്ഞു. ഇൻഡിഗോ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.കണക്കുകൾ പ്രകാരം ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിനു ശേഷം മൂന്ന് ശതമാനം കുറഞ്ഞു. എയർ ഇന്ത്യയുടേത് ഈ സമയം ഇരട്ടിയായിട്ടുണ്ട്.പുതുക്കിയ ഷെഡ്യൂൾ ഇൻഡിഗോ ഇന്ന് സമർപ്പിക്കും. എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പ്രതിനിധികൾ പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകും. ഡ്യൂട്ടി സയമ ലംഘനങ്ങൾ, ജോലി സമ്മർദം തുടങ്ങിയ ആശങ്കകൾ പാർലമെന്ററി കമ്മിറ്റിയെ അറിയിക്കും.













