ഗവർണർ പിച്ച നൽകിയ കാലിക്കറ്റ്, കണ്ണൂർ സെനറ്റ്, സിൻഡികേറ്റ് സ്ഥാനങ്ങൾ രാജി വെച്ചിട്ട് സംസാരിക്കൂ’; സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമത്തെ എസ്എഫ്ഐ ശക്തമായി പ്രതിരോധിക്കുമെന്ന് സഞ്ജീവ് പി എസ്
Keralanewsmedia:online
കേരളത്തിലെ സർവകലാശാലകളെ പിടിച്ചടക്കാനുള്ള ആർഎസ്എസ് ആഹ്വാനപ്രകാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, പിന്നീട് വന്ന ആർലേക്കറും കഴിഞ്ഞ നാല് വർഷമായി ശ്രമിക്കുന്നു എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്. സർവകലാശാലകളിൽ സംഘി വിസിമാരെ നിയമിക്കുന്നു, ബിജെപി ഓഫീസിൽ നിന്ന് ലിസ്റ്റ് അയച്ച് സെനറ്റ്, സിൻഡിക്കേറ്റ് സമിതികളിൽ നിയമനം നടത്തുന്നു, താത്കാലിക വിസിമാർ ഭരണ സ്തംഭനം സൃഷ്ടിക്കുന്നു എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.താത്കാലിക വിസിമാർ ആർഎസ്എസ് നയങ്ങൾ നടപ്പിലാക്കാനും തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും, ആർഎസ്എസ് അടയാളങ്ങൾ സർവകലാശാലയുടെ അകത്തളങ്ങളിൽ എത്തിക്കാനും ശ്രമിക്കുന്നുണ്ട്. സർവകലാശാലകളെ ആർഎസ്എസിന്റെ കീഴിലാക്കി വർഗീയത പഠനഭാഗങ്ങളായി തലച്ചോറുകളിലേക്ക് എത്തിക്കാനുള്ള ഈ ശ്രമങ്ങളെ ഈ വർഷങ്ങളിലൊക്കെയായി എസ്എഫ്ഐ ചെറുക്കുകയാണെന്നും, പ്രതിരോധം തുടരുമെന്നും സഞ്ജീവ് പി എസ് വ്യക്തമാക്കി.













