ഇറാൻ ആക്രമണത്തിൽ ഇന്ത്യ യുടെ നിലപാട് വ്യക്തമാക്കണമെന്ന് മുൻ എം പി.കെ മുരളീധരൻ ആവശ്യപ്പെട്ടു
തിരുവനന്തപുരം: ഇറാൻ ആക്രമണത്തിൽ ഇന്ത്യ യുടെ നിലപാട് വ്യക്തമാക്കണമെന്ന് മുൻ എം പി.കെ മുരളീധരൻ ആവശ്യപ്പെട്ടു. പരമാധികാര രാഷ്ട്രങ്ങളുടെ ആഭ്യന്തര കടന്നാക്രമണത്തെ ഗൗരവത്തോടെയാണ് കാണേണ്ടത്.ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന രാജ്യമാണ്, ഇറാൻ. ഗൾഫ് രാജ്യങ്ങളെ കൂടി ബാധിക്കുന്ന പ്രശ്നമായതിനാൽ പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷയുടെ കാര്യത്തിലും കേന്ദ്ര സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുരളീധരൻ പറഞ്ഞു.ഏകത പരിഷത്തും
തിരുവനന്തപുരം-സൗഹൃദ വേദിയും സംയുക്തമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ശാന്തിപർവ്വം യുദ്ധവിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു, കെ മുരളീധരൻ.
ഡോക്ടർ എം ആർ തമ്പാൻ അധ്യക്ഷത വഹിച്ചു. പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, കെ എ ഷഫീഖ്, ഷെവലിയർ ഡോ. കോശി എം ജോർജ്, വയലാർ ഗോപകുമാർ, എസ് ആമീൻ ,
ഏകത പരിഷത് നേതാക്കളായ രജിവാമദേവൻ വി കെ, സിസ്റ്റർ മേഴ്സി, പി കെ വേണുഗോപാൽ, പി വൈ അനിൽകുമാർ, അനിൽ രാമൻ എന്നിവർ സംസാരിച്ചു. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ മെഴുകുതിരി തെളിച്ച് കുട്ടികൾ ഉൾപ്പെടെ കൊല്ലപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ദുഖം രേഖപെടുത്തുക്കയും ചെയ്യ്തു.













