രാജീവ് ചന്ദ്രശേഖർ സ്ഥലവും തീയതിയും പറയട്ടെ; പരസ്യ സംവാദത്തിന് രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്:സജീവ് ഗോപാലൻ
രാജീവ് ചന്ദ്രശേഖർ സ്ഥലവും തീയതിയും പറയട്ടെ; പരസ്യ സംവാദത്തിന് രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി
രാജീവ് ചന്ദ്രശേഖറുമായുള്ള പരസ്യ സംവാദം 29-ാം തീയതിയിലേക്ക് മാറ്റാൻ താൻ തയ്യാറാണ് മന്ത്രി വി ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖർ സ്ഥലവും തീയതിയും പറയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സംവാദത്തിന് വി ശിവൻകുട്ടി തയ്യാറാണെന്ന് അറിഞ്ഞതോടെ ആകെ പെട്ടിരിക്കുകയാണ് രാജീവ് ചന്ദ്രശേഖർ. സംവാദത്തിന് തയ്യാറാണെന്ന് ആദ്യം പറഞ്ഞ നേമം ബിജെപി സ്ഥാനാർഥി ഇപ്പോൾ വാക്ക് മാറ്റി മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറുള്ളു എന്നാണ് പറയുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ ഇപ്പോഴത്തെ നിലപാട് മര്യാദകേടാണെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. പരസ്യ സംവാദം നടത്തിയാൽ രാജീവ് ചന്ദ്രശേഖരന് പൂജ്യം ആയിരിക്കും മാർക്ക്, എനിക്ക് എ പ്ലസ് കിട്ടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
എന്നാൽ മന്ത്രി വെല്ലുവിളി ധൈര്യപൂർവ്വം ഏറ്റെടുത്തതോടെ സംവാദം ഒന്നും പ്രാധാന വിഷയം അല്ലെന്നും, സംവാദത്തിന് താനാണ് വെല്ലുവിളിച്ചതെന്നുമായി രാജീവ് ചന്ദ്രശേഖർ. ഉത്തരം മുട്ടിയതുപോലെ, എനിക്ക് താല്പര്യം ഉണ്ടെങ്കിൽ ഞാൻ അദ്ദേഹത്തെ വിളിച്ചോളാമെന്നും, മന്ത്രി വി ശിവൻകുട്ടിക്കൊപ്പം മുഖ്യമന്ത്രിയും വേണം എന്നൊക്കെ ആയി നിലപാട്. ഒരാളിനെ നേരിടാൻ കഴിയാത്ത ബിജെപി അധ്യക്ഷൻ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും ഒരുമിച്ചു നേരിടാം എന്നൊക്കെ പറയുമ്പോൾ ജനം ചിരിച്ചു തള്ളുകയാണ്. മാത്രമല്ല ഇനി മുതൽ ഈ കാര്യത്തെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കില്ലെന്നും മന്ത്രിയെ നേരിട്ട് വിളിക്കാം എന്നൊക്കെ ആയിരിക്കുകയാണ് കാര്യങ്ങൾ.













