അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റാത്തതിന് നന്ദി'. സ്വർണപ്പാളി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്
Keralanewsmedia
അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റാത്തതിന് നന്ദി'. സ്വർണപ്പാളി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി:ശബരിമലയിലെ സ്വർണപ്പാളിവിവാദത്തിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.1998ൽ വിജയ് മല്യ നൽകിയ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കണം. 2019 ൽ അറ്റകുറ്റകുറ്റപ്പണിക്കായി സ്വർണപ്പാളികൾ കൊണ്ടുപോയപ്പോൾ നാൽപതോളം ദിവസമാണ് ഇത് ചെന്നൈയിൽ എത്താൻ എടുത്തത്.
ഇക്കാലയളവിൽ എന്താണ് നടന്നത് എന്ന് പുറത്ത് വരണം. സ്വർണം അടിച്ചുമാറ്റാനുള്ള നടപടികൾ ആയിരുന്നോ നടന്നത് അതോ പൂജ നടത്തി പണമുണ്ടാക്കുകയായിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആലുവയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.തട്ടിപ്പ് പുറത്തുവന്ന പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, ദേവസ്വം മന്ത്രി എന്നിവർ രാജിവയ്ക്കണം.
2019 ൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ, അന്നത്തെ ബോർഡ് പ്രസിഡന്റ് എന്നിവർക്കെതിരെ കേസെടുത്ത്അന്വേഷണം നടത്തണം. സ്വർണപ്പാളി ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം. നടപടികൾ ഉണ്ടായില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.













