രാജാക്കാട് മുക്കുടിൽ ഡാമിലെ റോഡിലും, കമ്പിനി പറമ്പിലും കൊടും കാട്;പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ

രാജാക്കാട് മുക്കുടിൽ ഡാമിലെ റോഡിലും, കമ്പിനി പറമ്പിലും കൊടും കാട്;പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ

കേരള ന്യൂസ്‌ മീഡിയ

രാജാക്കാട് മുക്കുടിൽ ഡാമിലെ റോഡിലും, കമ്പിനി പറമ്പിലും കൊടും കാട്;പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ ഭീതിയോടെ പ്രദേശവാസികൾ..

▪️രാജാക്കാട് :

രാജാക്കാട് സമീപം മുക്കുടിൽ ചെക്ക് ഡാം റോഡിലെ ഇരു വശങ്ങളിലും കാടുകൾ വളർന്ന് നിൽക്കുന്നത് കാൽനട യാത്രക്കാരെയും, ഇരുചക്ര വാഹനയാത്രികർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് നാട്ടുകാർ...ഇൻഡസിൽ കമ്പിനി വൈദ്യുതി ഉൽപ്പാദനത്തിനായി കുത്തുങ്കൽ മുക്കുടിൽ റോഡിന്റെ ഈ ഭാഗത്ത്‌ 2 പതിറ്റാണ്ടുകൾക്ക് മുമ്പാണ് ചെക്ക് ഡാം നിർമിച്ചത്...പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ കാട് വെട്ടി തെളിച്ചതല്ലാതെ ഇൻഡസിൽ കമ്പിനിയുടെ ഭാഗത്ത്‌ നിന്നും വൈദ്യുതി ഉൾപ്പാദനം തകർതിയായി നടക്കുമ്പോൾ ഈ ഭാഗത്തെ റോഡിലെ കാടുകൾ വെട്ടി തെളിക്കാൻ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലയെന്ന് പ്രദേശവാസികൾ പറയുന്നു...

കമ്പിനിയുടെ വകയുള്ള ഏക്കർകണക്കിന് സ്ഥലത്ത് കാട് പിടിച്ചു കിടക്കുമ്പോൾ വർഷങ്ങളായി ഈ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് പാമ്പിനെ പേടിച്ചു കഴിയേണ്ട അവസ്ഥയിലാണ്... പലഇടങ്ങളിൽ നിന്നും പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ കേൾക്കുമ്പോൾ രാത്രിയിൽ പോലും റോഡിലൂടെ നടക്കാൻ ഭയത്തിലാണ് ഈ നാട്ടുകാർ..കാട് പിടിച്ച ഭാഗങ്ങൾ വെട്ടി തെളിക്കണമെന്നാണ് ആവശ്യം...

നാട്ടുകാരുടെ പരാതി തീർന്നില്ല മുക്കുടിൽ കുത്തുങ്കൽ റോഡിലൂടെ 5 ഓളം സ്കൂൾ ബസുകൾ, തോട്ടം തൊഴിലാളികളുടെ വാഹങ്ങൾ കടന്നു പോകുന്നുണ്ട്.. ഡാമിനും, ഇല്ലിപാലത്തിനും ഇടയിൽ റോഡിന്റെ ഒരു വശത്ത് വലിയ ഗർത്തമായി നിൽക്കുന്ന സ്ഥിതിയാണ്..ഡാം പണിയുമ്പോൾ ഈ ഭാഗങ്ങൾ സംരക്ഷണ ഭിത്തി കെട്ടിയിട്ടില്ലെന്നും,ഡാമിന്റെ പല ഭാഗങ്ങളും റോഡിന് അപകട ഭീഷണിയായി നിൽക്കുകയാണെന്നും പ്രദേവാസികൾ പറയുന്നു...

റോഡരികിൽ കമ്പിനി സ്ഥലത്തെ മരങ്ങളും അപകട ഭീഷണി ഉയത്തുന്നുണ്ട്..അപകടങ്ങൾ പല ഇടങ്ങളിൽ ഉണ്ടാകുമ്പോൾ ഇത്തരം ഗുരുതര വിഷയങ്ങൾ കമ്പിനിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും കമ്പിനിയുടെ വാഹനവും, ജീവനക്കാരും ഇതുവഴി പോകുമ്പോഴും ഇവയൊന്നും കണ്ടമട്ടില്ല എന്നും നാട്ടുകാർ പറയുന്നു.