അമ്മയുടെ ഉപദേശം കേട്ട് ഭാര്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു: കർണാടകയിൽ അമ്മായിയമ്മയെ കൊലപ്പെടുത്തി മരുമകൻ
National
കർണാടകയിൽ ചിമ്പുഗനഹള്ളിയിൽ പലയിടങ്ങളിലായി സ്ത്രീയുടെ ശരീരഭാഗങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ. കൊലചെയ്യപ്പെട്ട സ്ത്രീയുടെ ദന്തഡോക്ടറായ മരുമകനുൾപ്പെടെ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മി ദേവി (42) എന്ന സ്ത്രീയാണ് കൊലചെയ്യപ്പെട്ടതെന്നും തിരിച്ചറിഞ്ഞു.
കേസിൽ ലക്ഷ്മി ദേവിയുടെ മകളായ തേജസ്വിയുടെ ജീവിതപങ്കാളിയായ രാമചന്ദ്രയ്യയേയും ഇയാളുടെ മൂന്നു സുഹൃത്തുക്കളുമാണ് പിടിയിലായത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെയാണ് ഓഗസ്റ്റ് 3 ന് മകളെ കാണാനായി വീട്ടിൽ നിന്ന് ഇറങ്ങിയ ലക്ഷ്മി ദേവിയെ കാണാനില്ലെന്ന് ഭർത്താവായ ബസവരാജ് ബെല്ലാവി പൊലീസിൽ പരാതി നൽകി.മൂന്ന് ദിവസത്തിന് ശേഷം, ചിമ്പുഗനഹള്ളിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് 19 ശരീരഭാഗങ്ങൾ ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം ലക്ഷ്മി ദേവിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
ശരീരഭാഗങ്ങൾ ഉപേക്ഷിക്കാൻ ഉപയോഗിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഭാര്യ അമ്മയുടെ ഉപദേശം കേട്ട് വിവാഹത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നായിരുന്നു രാമചന്ദ്രയുടെ മൊഴി.സതീഷ് കെ.എൻ (38), കിരൺ കെ.എസ് (32) എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് കൂട്ടാളികൾ സതീഷ് ദന്തഡോക്ടറായ രാമചന്ദ്രയ്യയുടെ രോഗികളിൽ ഒരാളും, കിരൺ സതീഷിന്റെ ബന്ധുവാണെന്നും പൊലീസ് അറിയിച്ചു.













