കെപിസിസി പുന:സംഘടന. ചർച്ചകൾക്ക് ചൂടേറുന്നു. 15 ദിവസങ്ങൾക്കുള്ളിൽ പുന:സംഘടന പൂർത്തിയാക്കണമെന്ന് രാഷ്ട്രീയ കാര്യസമിതിയിൽ തീരുമാനം. പ്രവർത്തന മികവുള്ളവരെ നിലനിർത്തി ഒരുങ്ങുന്നത് സമ്പൂർണ്ണ പുന:സംഘടനയ്ക്ക്

തിരുവനന്തപുരം: പാർട്ടിയുടെ മുഖം മിനുക്കി സമ്പൂർണ്ണ പുന:സംഘടനാ നടപടികൾ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ കെ.പി.സി.സി തീരുമാനം. 15 ദിവസങ്ങൾക്കുള്ളിൽ പുന:സംഘടനാ നടപടികൾ പൂർത്തിയാക്കണമെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനമെടുത്തത്.എന്നാൽ ചർച്ചകൾ ചൂടു പിടിച്ചെങ്കിലും വേണ്ടത്ര മുന്നോട്ട് നീങ്ങുന്നില്ലെന്നാണ് നിലവിൽ പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പ്രവർത്തന മികവുള്ളവരെ നിലനിർത്തി ഡി.സി.സികൾ പുന:സംഘടിപ്പിക്കണമെന്ന വാദവും ഉയരുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം, എറണാകുളം ഡി.സി.സി അദ്ധ്യക്ഷൻമാരെ മാറ്റേണ്ടെന്ന അഭിപ്രായം ഉയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.കെ.സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്തപ്പോൾ 23 അംഗ ജനറൽ സെക്രട്ടറിമാരെയും 28 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയുമാണ് നിയമിച്ചത്.

ഇതിന് പുറമേ മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാരെയും പ്രവർത്തകസമിതി അംഗങ്ങളെയും കെ.പി.സി.സിയിൽ സ്ഥിരം ക്ഷണിതാക്കളും സംസ്ഥാനത്ത് നിന്നുള്ള എം.പിമാർ, എം.എൽ.എമാർ, എ.ഐ.സി.സി സെക്രട്ടറിമാർ സ്ഥാനമൊഴിഞ്ഞ ഡി.സി.സി അദ്ധ്യക്ഷൻമാർ എന്നിവരെ പ്രത്യേക ക്ഷണിതാക്കുമാക്കിയിരുന്നു.

ജനറൽ സെക്രട്ടറിമാരിൽ പ്രതാപവർമ്മ തമ്പാൻ അന്തരിക്കുകയും പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽപ്രതിചേർക്കപ്പെട്ട കെ.കെ ഏബ്രഹാം സ്ഥാനം രാജിവെയ്ക്കുകയും ചെയ്തിരുന്നു.

അതുകൊണ്ട് തന്നെ നിലവിൽ 21 ജനറൽ സെക്രട്ടറിമാരാണുള്ളത്. മുല്ലപ്പള്ളിയുടെ കാലത്ത് നിയമിച്ച കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടിക സ്വയം റദ്ദാവുകയും ചെയ്‌തിരുന്നു.

ഇത്തവണ ജംബോ കമ്മിറ്റി വേണ്ടെന്ന മുമ്പ് തന്നെ തീരുമാനമാണ് നിലവിലുള്ളത്. ഒരു ജനറൽ സെക്രട്ടറിക്ക് രണ്ടെന്ന കണക്കിൽ 46 സെക്രട്ടറിമാരെ നിയമിക്കണമെന്നാണ് നിലവിലെ ധാരണ. ജനറൽ സെക്രട്ടറിമാരുടെ എണ്ണം 25ലേക്ക് ഉയർന്നാൽ അതിനനുസരിച്ച് സെക്രട്ടറിമാരുടെ എണ്ണത്തിലും വർദ്ധനയുണ്ടാകും.എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണത്തിലും വ്യക്തത വരേണ്ടതുണ്ട്. തദ്ദേശസ്ഥാപന ത്തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പുന:സംഘടന പൂർത്തിയാക്കി പാർട്ടി പ്രവർത്തനനിരതമാക്കണമെന്നാണ് പൊതുവെ ഉയരുന്ന തീരുമാനം.

നിലവിൽ പ്രധാനനേതാക്കൾക്ക് വിവിധ കോർപ്പറേഷനുകളുടെ ചുമതലയും വീതിച്ച് നൽകിയിട്ടുണ്ട്. തിരുവനന്തപുരം- കെ.മുരളീധരൻ, കൊല്ലം - വി.എസ് ശിവകുമാർ, കൊച്ചി- വി.ഡി സതീശൻ, തൃശ്ശൂർ-റോജി.എം ജോൺ, കണ്ണൂർ-കെ.സുധാകരൻ എന്നിങ്ങനെയാണ് ചുമതലകൾ നൽകിയിട്ടുള്ളത്.