*ജനസാഗരത്തിൽ കളഞ്ഞ സ്വർണ്ണം ക ണ്ടെടുത്തു നൽകി;താരമായി കൃഷ്‌ണുവും ഇവിനും*
Keralanewsmedia
*ജനസാഗരത്തിൽ കളഞ്ഞ സ്വർണ്ണം ക ണ്ടെടുത്തു നൽകി;താരമായി കൃഷ്‌ണുവും ഇവിനും*
#സ്വർണ്ണം കണ്ടെടുത്തു നൽകിയത് പോലീസ് ഉദ്യോഗസ്ഥനും ഹരിതകർമ്മസേന തൊഴിലാളിയും#
പൂഴി എറിഞ്ഞാൽ പോലും താഴെ വീഴാത്ത തരത്തിൽ ജനസാഗരമായി മാറിയ കനകക്കുന്നിലെ ഓണാഘോഷത്തിരക്കിൽ നഷ്‍ടപ്പെട്ട സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു നൽകി അഭിമാന താ രങ്ങളായിരിക്കുകയാണ് എസ്എപി ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായ കൃഷ്ണു.ജിയും ഹരിതസേനാംഗമായ ഇവിൻ കുമാറും.
ഈ മാസം നാലാം തീയതിയാണ് നേമം സ്വദേശിനി ശ്രുതിയുടെ മകളുടെ ഒരു പവനോളം വരുന്ന ബ്രേസ് ലെറ്റ് ഓണം വാരാഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നിൽ നഷ്ട്ടപ്പെട്ടത്. കവാടത്തിന് സമീപത്തായി ശുചീകരണ ജോലികൾ ചെയ്യുന്നതിനിടെയാണ് ഇവിൻ കുമാറിന് ബ്രേസ് സ് ലെറ്റ് ലഭിക്കുന്നത്. അപ്പോൾ തന്നെ ഇവിൻ അത് പോലീസ് കൺട്രോൾറൂമിൽ എത്തിക്കുകയും ഉടമയ്ക്ക് കൈമാറുകയും ചെയ്തു. മൂന്ന് വർഷമായി ഹരിതകർമ്മസേനയിൽ ജോലി ചെയ്യുന്ന ഇവിൻ നേമം സ്വദേശിയാണ്.
സിപിഒ കൃഷ്ണുവിന് കനകക്കുന്ന് പ്രവേശന കവാടത്തിൽ നിന്നാണ് ഒരു പവൻ തൂക്കമുള്ള സ്വർണ്ണ ചെയിൻ കളഞ്ഞു കിട്ടുന്നത്. ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമിൽ ഏൽപ്പിച്ച് ഉടമയായ നെയ്യാറ്റിൻകര സ്വദേശി അരുണിന് കൈമാറി. വെള്ളറട സ്വദേശിയായ കൃഷ്ണു ഒൻപത് വർഷമായി പോലീസ് സേനയുടെ ഭാഗമാണ്.
സ്വർണ്ണ വില റോക്കറ്റ് പോലെ കുതിച്ചുയരുന്ന ഈ സമയത്ത് നഷ്ടപ്പെട്ടുവെന്നു കരുതിയ ആഭരണം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഉടമകൾ. ഇവിൻ കുമാറിനും കൃഷ്‌ണുവിനും പ്രത്യേകം നന്ദി അറിയിച്ചാണ് ഇവർ മങ്ങിയത്. ഒപ്പം ഇത്രയും ജനത്തിരക്കിലും അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടാകാതെ എല്ലാം നിയന്ത്രിച്ചു കൊണ്ടുപോകുന്ന സംഘാടകരുടെ പ്രവർത്തന മികവിനെയും ഉദ്യോഗസ്ഥരുടേയും തൊഴിലാളികളുടേയും സത്യസന്ധതയേയും പ്രശംസിക്കാനും മറന്നില്ല.













