വരാന്തയിൽ ഉറങ്ങുകയായിരുന്ന പബ്ലിക് സ്കൂളിന്റെ മാനേജരെ സ്കൂൾ വളപ്പിൽ കഴുത്തറുത്ത് കൊലപ്പെടുത്തി
വരാന്തയിൽ ഉറങ്ങുകയായിരുന്ന പബ്ലിക് സ്കൂളിന്റെ മാനേജരെ സ്കൂൾ വളപ്പിൽ കഴുത്തറുത്ത് കൊലപ്പെടുത്തി
ഡൽഹി: പബ്ലിക് സ്കൂളിന്റെ
മാനേജരെ സ്കൂൾ വളപ്പിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.ഫത്തേപൂർ ഗ്രാമത്തിലെ ഡിഡിഎം പബ്ലിക് സ്കൂളിന്റെ മാനേജർ ധനഞ്ജയ് പാൽ (50) ആണ് സ്കൂൾ വളപ്പിൽ കൊല്ലപ്പെട്ടത്. പോലീസ് ഉടൻ സ്ഥലത്തെത്തി.
സംഭവസമയത്ത് അദ്ദേഹം വരാന്തയിൽ ഉറങ്ങുകയായിരുന്നു. അന്വേഷണത്തിനായി ഫോറൻസിക് സംഘം സ്ഥലത്തെത്തി. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.