ബഹ്റൈനിലെ സ്കൂളുകൾ ഡിജിറ്റൽ പ്ലാറ്റുഫോമിലേക്ക് മാറാൻ നിർദ്ദേശം. വേനൽ അവധി നേരത്തെ ആക്കാനൊരുങ്ങി സ്കൂളുകൾ
ബഹ്റൈനിലെ സ്കൂളുകൾ ഡിജിറ്റൽ പ്ലാറ്റുഫോമിലേക്ക് മാറാൻ നിർദ്ദേശം. വേനൽ അവധി നേരത്തെ ആക്കാനൊരുങ്ങി സ്കൂളുകൾ
മനാമ: ബഹ്റൈനിലെ സ്കൂളുകൾ ഡിജിറ്റൽ പ്ലാറ്റുഫോമിലേക്ക് മാറാൻ നിർദ്ദേശം. മുൻകരുതൽ നടപടിയായി എല്ലാ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും (കിൻ്റർഗാർട്ടനുകൾ, സ്കൂളുകൾ, സർവകലാശാലകൾ) ഉൾപ്പെടെയുള്ളവ ഇനിയുള്ള അധ്യയന ദിവസങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകൾക്ക് നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ നടക്കും. 4 മുതൽ 8 വരെയുള്ള ക്ലാസുകൾക്ക് ജൂൺ 23 മുതൽ വേനൽക്കാല അവധിക്കാലം ആരംഭിക്കും.
9 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക്, വേനൽക്കാല അവധിക്കാലം 2025 ജൂൺ 26 മുതൽ ആരംഭിക്കുമെന്ന് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി അറിയിച്ചു.













