മാലേ ഗാവ് സ്ഫോടനം :മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
ഇന്റർനാഷണൽ
*മലേഗാവ് സ്ഫോടന കേസ്; പ്രഗ്യാസിങ് ഉൾപ്പെടെ ഏഴു പ്രതികളെയും വെറുതെവിട്ടു* ന്യൂഡൽഹി: മലേഗാവ് സ്ഫോടന കേസില്‍ ഏഴു പ്രതികളെയും വെറുതെവിട്ടു. ബിജെപി നേതാവ് പ്രഗ്യാസിങ് താക്കൂർ ഉൾപ്പെടെയുള്ള പ്രതികളെയാണ് വെറുതെവിട്ടത്. മുംബൈയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പറഞ്ഞത്. അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. 2008 സെപ്തംബര്‍ 29 ന് നാസിക് ജില്ലയിലെ മലേഗാവിൽ ഒരു മുസ്ലിംപള്ളിക്കടുത്ത് മോട്ടോർ സൈക്കിളിൽ കെട്ടിയിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2011ലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.













