ശബരിമല സ്വർണപ്പാളി വിവാദം: പ്രത്യേക സംഘം അന്വേഷിക്കണം; ഹൈക്കോടതിയിൽ ആവശ്യപ്പെടാൻ ദേവസ്വം ബോർഡിനു നിർദേശം നൽകി മന്ത്രി
Keralanewsmedia
ശബരിമല സ്വർണപ്പാളി അടക്കമുള്ള വിവാദങ്ങൾ പ്രത്യേക സംഘം അന്വേഷിക്കണം; ഹൈക്കോടതിയിൽ ആവശ്യപ്പെടാൻ ദേവസ്വം ബോർഡ്, നിർദേശം നൽകി മന്ത്രി
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി അടക്കമുള്ള വിവാദങ്ങളിൽ സമഗ്ര അന്വേഷണം വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ആവശ്യപ്പെടും. നിലവിൽ ദേവസ്വം വിജിലൻസാണ് അന്വേഷണം നടത്തുന്നത്.ഇതിനുപുറമേ, ക്രൈംബ്രാഞ്ച് അല്ലെങ്കിൽ കോടതി നിയോഗിക്കുന്ന പ്രത്യേക അന്വേഷണ സംഘം എല്ലാകാര്യങ്ങളും സമഗ്രമായി അന്വേഷിക്കണമെന്നാകും ബോർഡ് അഭിഭാഷകൻ ആവശ്യപ്പെടുക. ഇക്കാര്യം നിർദേശിക്കാൻ ദേവസ്വം മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകിയതായാണ് സൂചന.
1999 മുതൽ 2025 വരെ ദേവസ്വം ഭാരവാഹികളായിരുന്നവർ, അംഗങ്ങൾ, മന്ത്രിമാർ, എഴുത്തുകുത്തുകൾ തുടങ്ങിയ എല്ലാക്കാര്യങ്ങളും അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നാണ് സർക്കാർ നിലപാട്.
ഹൈക്കോടതിയുടെഅനുമതിയില്ലാതെ സ്പോൺസറായഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളി സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയത് വിവാദമായിരുന്നു.
ഇതേത്തുടർന്നാണ് ഹൈക്കോടതി ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്താൻ ദേവസ്വം വിജിലൻസിന് നിർദേശം നൽകിയത്. ഇതിനു പിന്നാലെയാണ് ഇക്കാര്യങ്ങളിലടക്കംഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തുന്നത്.













