ഉടൻപൊളിച്ചുമാറ്റണമെന്നു തദേശ ഭരണ വകുപ്പ് നിർദേശിച്ച സുരക്ഷിതമല്ലാത്തസ്കൂൾ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള നടപടികൾക്കു തുടക്കം.

കോട്ടയം:സജീവ് ഗോപാലൻ

ഉടൻപൊളിച്ചുമാറ്റണമെന്നു തദേശ ഭരണ വകുപ്പ് നിർദേശിച്ച സുരക്ഷിതമല്ലാത്തസ്കൂൾ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള നടപടികൾക്കു തുടക്കം.

 കോട്ടയം:  ഉടൻപൊളിച്ചുമാറ്റണമെന്നു തദേശ ഭരണ വകുപ്പ് നിർദേശിച്ച സുരക്ഷിതമല്ലാത്തസ്കൂൾ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള നടപടികൾക്കു തുടക്കം.സർക്കാർ സ്കൂളുകൾ ഉൾപ്പടെ കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ എങ്ങോട്ടേയ്ക്ക് ക്ലാസുകൾ മാറ്റുമെന്നതിൽ ആശയക്കുഴപ്പമുണ്ട്. ലേലം ചെയ്താണു കെട്ടിടങ്ങൾ പൊളിക്കേണ്ടത്. സർക്കാർ സ്കൂളുകളിൽ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുമാണു ലേലത്തിനു വെച്ച് പൊളിച്ചുമാറ്റേണ്ട ചുമതല.

പഞ്ചായത്തിൽനിന്നുള്ള എൻജിനീയറുടെ സർവേ ആൻഡ് വാല്യുവേഷൻ റിപ്പോർട്ട് കിട്ടിയ ശേഷമേ ഇത് ചെയ്യാനാകൂ. ഈ നടപടികൾവേഗത്തിലാക്കണമെന്ന് അഭ്യർഥിച്ചു തദ്ദേശ ഭരണവകുപ്പ് ജോയിന്റ് ഡയറകട്ർക്ക് കത്തുനൽകിയിരുന്നു.കോട്ടയം ജില്ലയിൽ മാത്രം സുരക്ഷിതമല്ലാത്ത, ഉടൻ പൊളിച്ചുമാറ്റണമെന്നു തദേശ ഭരണ വകുപ്പ് നിർദേശിച്ച കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത് 63 പൊതു വിദ്യാലയങ്ങളാണ്. ഇതിൽ 43 കെട്ടിടങ്ങളിൽ സർക്കാർ സ്കൂളുകളാണ്. ഇതിൽ മഹാഭൂരിപക്ഷവും കുരുന്നുകൾ പഠിക്കുന്ന പ്രാഥമിക വിദ്യാലയങ്ങളുമാണ്.

സ്‌കൂൾ തുറക്കും മുമ്പേ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തദേശസ്ഥാപനങ്ങളിൽനിന്നു വാങ്ങി സൂക്ഷിക്കണമെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെഎന്നാൽ, ഈ ഉത്തരവ് പ്രകാരമുള്ള നടപടികൾ താഴെതട്ടിൽ നടപ്പായില്ല.

അൺഫിറ്റ് കെട്ടിടങ്ങളുള്ള വിദ്യാലയങ്ങളിൽ അധ്യയനം തുടരാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ മൗനാനുവാദമുണ്ടെന്നാണു സൂചന.

വിവരാവകാശ അപേക്ഷകളിൽ അൺ ഫിറ്റായ കെട്ടിടങ്ങളുടെ പട്ടിക മറച്ചുവെച്ച വിദ്യാഭ്യാസ വകുപ്പ്, നിയമസഭയിൽ ചോദ്യം     വന്നപ്പോൾ മാത്രമാണു വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയാറായത്.

വാടക കെട്ടിടത്തിലേക്കോ ഷിഫ്റ്റ് സമ്പ്രദായത്തിലോ മാറാമായിരുന്നുവെങ്കിലും ഇതല്ലൊം അവഗണിച്ചാണു സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളുള്ള സ്‌കൂളിൽ അധ്യയനം തുടരുന്നത്. പ്ലാൻ ഫണ്ട്, കിഫ്ബി പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളുകൾക്കു പുതിയ കെട്ടിടങ്ങൾ അനുവദിക്കണമെന്നാണ് പൊതു ജന അഭിപ്രായം.