നെയ്യാറ്റിൻകരയിൽ പൗൾട്രി ഫാമിൽ തെരുവുനായ ആക്രമണം; നൂറോളം കോഴികൾ ചത്തു. നാലു ലക്ഷം രൂപയോളം നഷ്ടം
Keralanewsmedia
നെയ്യാറ്റിൻകരയിൽ പൗൾട്രി ഫാമിൽ തെരുവുനായ ആക്രമണം; നൂറോളം കോഴികൾ ചത്തു. നാലു ലക്ഷം രൂപയോളം നഷ്ടം
പൗൾട്രി ഫാമിൽ നേരിട്ട തെരുവുനായ്ക്കളുടെ കൂട്ടായ ആക്രമണം വ്യാപകനാശം സൃഷ്ടിച്ചു.
ഫാമിന്റെ ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.കാഞ്ഞിരകുളം കഴിവൂരിൽ രാജു-സുനിതകുമാരി ദമ്പതികൾ നടത്തിവന്ന ഐശ്വര്യ പൗൾട്രി ഫാംമിലാണ് സംഭവമുണ്ടായത്.ദീപാവലി വിപണിക്ക് വേണ്ടി തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിൽ എത്തിച്ച ആയിരത്തിലധികം കോഴികളെ ആണ് ഇവിടെ വളർത്തിയിരുന്നത്.
ഫാമിന്റെ ഷെഡിന്റെ സംരക്ഷണ ഭിത്തി തകർത്തു, തെരുവുനായ്ക്കളുടെ സംഘം കോഴികളെ കടിച്ചുകൊന്നത്.
സംഭവത്തെ സംബന്ധിച്ച് കണക്കുകൾ പ്രകാരം നാ ലു ലക്ഷം രൂപയോളം സാമ്പത്തിക നഷ്ടം ഉണ്ടായി എന്ന് ഫാം ഉടമകൾ അധികൃതരെ അറിയിച്ചു.
സംഭവത്തെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതരും, പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സംഭവത്തിലെ നാശനഷ്ടം വിലയിരുത്തി.
ചത്ത കോഴികളെ സുരക്ഷിതമായി മറവുചെയ്യുകയും, ഫാമിന്റെ ആക്രമണ സാധ്യത പരിശോധിക്കുകയും ചെയ്തു.
തെരുവുനായ്ക്കളുടെ ഇത്തരം ആക്രമണം ഈ മേഖലയിലെ ചെറുകിട കർഷകരുടെ ഉപജീവനത്തിന് വലിയ ഭീഷണി ആയി മാറിയിരിക്കുകയാണ്.
കോഴികൾ വിപണിയിൽ എത്താൻ ഇടയാകാതെ ചത്തതോടെ ഫാം ഉടമക്ക് വലിയ സാമ്പത്തിക തിരിച്ചടിയാണ് സംഭവിച്ചത്.













