9 കോടി ചെലവിൽ വർക്കലയിൽ സർക്കാർ റെസ്റ്റ് ഹൗസ് യാഥാർത്ഥ്യത്തിലേക്ക്.
റിപ്പോർട്ട് : സജീവ് ഗോപാലൻ
വർക്കല : തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര തീർത്ഥാടന കേന്ദ്രമായ വർക്കലയിൽ വികസനത്തിന്റെ ഒരു നാഴികക്കല്ലു കൂടി യാഥാർത്ഥ്യമാകുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ വർക്കല യിൽ ഒരുക്കുന്ന റെസ്‌റ്റ് ഹൗസ് നിർമാണം അന്തിമ ഘട്ടത്തിൽ. 9 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനകം 90 ശതമാനം ജോലികളും പൂർത്തീകരിച്ചു. മേഖലയിലെ തീർഥാടന- വിനോദ സഞ്ചാര വികസനങ്ങൾക്കും പദ്ധതി ഗുണം ചെയ്യും. നിലവിൽ മണ്ഡലത്തിൽ സർക്കാർ റെസ്റ്റ് ഹൗസ് ഇല്ല. ജനാർദനസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് റെസ്‌റ്റ് ഹൗസിന്റെ നിർമാണം ആരംഭിച്ചത്.
ബഹുനില കെട്ടിടത്തിൽ ശീതീകരിച്ചതും അല്ലാത്തതുമായ 40 മുറികൾക്കു പുറമേ കോൺഫറൻസ് ഹാൾ,അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടും. മരാമത്ത് വകുപ്പ് റെസ്‌റ്റ് ഹൗസ് ഓൺലൈൻ പോർട്ടലിലൂടെയോ വകുപ്പിന്റെ ഓഫിസിലൂടെയോ മുൻകൂട്ടി ബുക്കിങ് നടത്താനുള്ള സൗകര്യം ഒരുക്കും.ഏറെ പഴക്കമുള്ള വർക്കല ഗെസ്‌റ്റ് ഹൗസിലും നവീകരണവും പുതിയ കെട്ടിട വികസനവും തുടരുന്നുണ്ട്. ഏകദേശം 10 കോടിയുടെ പദ്ധതിയിൽ വിവിധ എണ്ണം റൂമുകൾ അടങ്ങിയ കോട്ടേജുകളാണ് ഒരുക്കുന്നതെന്നു വി.ജോയി
എംഎൽഎ അറിയിച്ചു. അഡ്വ: വി. ജോയി എം എൽ. എ യുടെ ശ്രമഫലമായിട്ടാണ് വർക്കലയിൽ റസ്റ്റ് ഹൗസിന് ഫണ്ട് അനുവദിച്ചതും. നിർമ്മാണ അനുമതി ലഭിക്കുകയും ചെയ്തത്. വിനോദസഞ്ചാരികളുടെയും വർക്കല ക്കാരുടെയും ചിരകാല അഭിലാഷമായിരുന്നു വർക്കലയിൽ സർക്കാർ വക റെസ്റ്റ് ഹൗസ് എന്ന സ്വപ്നം.













