അനധികൃത ഭക്ഷണ വില്പനശാലകൾ തെരുവിലെ വിടേയും; നിയന്ത്രിക്കാൻ നടപടികളില്ല -

സ്പെഷ്യൽ റിപ്പോർട്ട്‌

അനധികൃത ഭക്ഷണ വില്പനശാലകൾ തെരുവിലെ വിടേയും; നിയന്ത്രിക്കാൻ നടപടികളില്ല -

അനധികൃത ഭക്ഷണ വില്പനശാലകൾ തെരുവിലെ വിടേയും; നിയന്ത്രിക്കാൻ നടപടികളില്ല -

സ്പെഷ്യൽ റിപ്പോർട്ട്‌ :ചെമ്പകശ്ശേരി ചന്ദ്രബാബു

കൊല്ലം/തിരുവനന്തപുരം :- അനധികൃത ഭക്ഷണശാലകൾ പെരുകുന്നു. തെരുവിലെ വിടേയും, പക്ഷേ നീയന്ത്രിക്കാൻ നടപടികളില്ലാത്തത് ഇത്തരക്കാർക്ക് പഴകിയ ഭക്ഷണങ്ങൾ വില്ക്കുവാൻ തുണയാകുന്നു. ദേശീയ പാതയിലും പ്രധാന റോഡുകളിലുമാണ് അനധികൃത ഭക്ഷണശാലകൾ പ്രവർത്തിക്കുന്നത്. ഉന്തുവണ്ടികളിലും, ഒഴിഞ്ഞ് കിടക്കുന്ന കടകൾക്ക് മുമ്പിലുമാണ് അംഗീകാരമില്ലാത്ത ഭക്ഷണശാലകളുടെ വില്പന പൊടിപൊടിക്കുന്നത്. ഭക്ഷണശാലകൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് നിർബ്ബന്ധ മാണന്നിരിക്കേ, പലരും രാഷ്ട്രീയ സ്വാധീനം കരുത്താക്കിയാണ് ഇത് കൊഴുപ്പിക്കുന്നത്.ഇവിടെ ബലിയാട കുന്നതോ പാവം ഉപഭോക്താക്കളും. ഗുണനിലവാരമില്ലാതെ പ്രവർത്തിക്കുന്ന തട്ടുകൾ ഉൾപ്പടെയുള്ള ഭക്ഷണശാലകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇതൊക്കെ കാറ്റിൽ പറത്തിക്കൊണ്ടാണ് വ്യാജന്മാർ നഗരങ്ങളിലെ പാതയോരങ്ങളിൽ ഭക്ഷണശാലകൾ പ്രവർത്തിപ്പിക്കുന്നത്. കൊല്ലം ജില്ലാ ആശുപത്രിയ്ക്ക് സമീപവും, റയിൽവേ സ്റ്റേഷൻ, ചിന്നക്കട ,ട്രാൻസ്പോർട്ട് ബസ്സ് സ്റ്റാൻഡ് തുടങ്ങി നഗരത്തിൽ രാത്രികാലങ്ങളിൽ ആൾ സഞ്ചാരമുള്ള സ്ഥലങ്ങളിലും യാതൊരു നിലവാരവുമില്ലാത്ത ഭക്ഷണശാലകൾ അനിയന്ത്രിതമായി വാണരുളുന്നത്.

തിരുവനന്തപുരം നഗരത്തിൻ്റെ ഗതിയും മറിച്ചല്ല. പേട്ട പള്ളിമുക്ക്, മെഡിക്കൽ കോളജ് ജംഗ്ഷൻ, ഉള്ളൂർ, കുമാരപുരം തുടങ്ങി തമ്പാനൂരിലെ സമീപ പ്രദേശങ്ങളിലും വ്യാജ ഭക്ഷണശാലകൾ പ്രവർത്തിക്കുന്നുണ്ട്. വ്യക്തമായ നിലവാരമില്ലാത്ത കച്ചവടശാലകളാണിതന്ന് ബോധ്യം വരാൻ ഭക്ഷണം കഴിച്ച് മണിക്കൂറുകൾ കഴിയുമ്പോഴേ ഫലം വരുകയുള്ളു. എന്തന്നാൽ, ഇവയൊക്കെ രുചിയോടെ വാരികയറ്റി കഴിക്കുമ്പോൾ ഇതിൻ്റെ പിന്നിലെ ഭവിഷ്യത്ത് തിരിച്ചറിയാതെ പോകുന്നു. ഉന്തുവണ്ടികളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ ഒരു സ്ഥലത്തും സ്ഥിരമായി പ്രവർത്തിക്കാറില്ലത്രേ. അതു കൊണ്ട് തന്നെ ഇത്തരക്കാരെ കണ്ടെത്താനും ബുദ്ധിമുട്ടാണ്. ഉത്പാദനത്തിലെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും വലിയ ലാഭവും പ്രതീക്ഷിച്ച് ഹോട്ടലുകളിലും ചായക്കടകളിലും മറ്റും ഭക്ഷണ പദാർത്ഥങ്ങൾ പാചകം ചെയ്ത് എത്തിച്ചു കൊടുക്കുന്ന മറ്റൊരു വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. പഴയവീടുകളോ കടകളോ വാടകയ്ക്ക് എടുത്താണ് ഇത്തരം ഭക്ഷണ വസ്തുക്കൾ നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു കണക്കും തദ്ദേശ സ്ഥാപനങ്ങളിൽ ലഭ്യമല്ല. ശുചിത്വമില്ലാത്ത പരിസരങ്ങളിലായിരിക്കും ഈ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം നടക്കുന്നത് ബോധ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യതൊരു നടപടികളുണ്ടാകുന്നില്ല.