****വാഴപ്പഴം ജീവിതത്തിൻ്റെ ലഹരിയും ഓജസും****

ലേഖനം :ജോഷി നെന്മണിക്കര(തൃശൂർ ബ്യൂറോ )

****വാഴപ്പഴം ജീവിതത്തിൻ്റെ ലഹരിയും ഓജസും****
( മുകളിൽ കൊടുത്തിരിക്കുന്നത് കുടപ്പിനാല്ലാക്കുന്നൻ്റെ ചിത്രം)

****വാഴപ്പഴം ജീവിതത്തിൻ്റെ ലഹരിയും ഓജസും****

( മുകളിൽ കൊടുത്തിരിക്കുന്നത് കുടപ്പിനാല്ലാക്കുന്നൻ്റെ ചിത്രം)

ഒരു വാഴ വയ്ക്കുമ്പോൾ ഒട്ടേറെ പ്രതീക്ഷകളിലൂടെയാണ് കർഷകൻ തയ്യാറെടുക്കുന്നത്.

വളപ്രയോഗം, ജല ക്രമീകരണം, ഒരോ വളർച്ചയിലുമുള്ള പരിചരണം

എന്നാൽ ഇതൊന്നുമില്ലാതെ ഉണ്ടാകുന്ന വാഴകളും കേരളത്തിൽ സുലഭമാണ്.

ചെറുവാഴകൾ എന്നു വിളിക്കുന്ന പെരട്ട് വാഴകൾ ഇവ നട്ടു കഴിഞ്ഞാൽ പല വീടുകളിലും വാഴകന്ന് അല്ലെങ്കിൽ വാഴ വിത്ത് ഇളക്കി മാറ്റി വയ്ക്കാറുപോലുമില്ല.

സമയത്തിന് കുല വെട്ടിയെടുക്കാൻ ചെല്ലും എന്നത് യാഥാർത്ഥ്യം. എന്നാൽ ഞാലിപൂവൻ്റെ ഉപയോഗം

ഇരുപത് വർഷത്തോളമായി കൂടുതൽ മാർക്കറ്റ് പിടിചെടുക്കുന്നതായി കാണുന്നു. എന്നാൽ ഭൗമസൂചിക പദവി ലഭിച്ച ചങ്ങാലിക്കോടനും അധികമായി ആരും വയ്ക്കുന്നതായി കാണുന്നില്ല.

കുന്ദംകുളത്തിനടുത്തുള്ള ചൂണ്ടലിലും വടക്കാഞ്ചേരിക്കടുത്തുള്ള വാഴക്കോടും ഇത് നിലവിൽ കൃഷി ചെയ്യുന്നതായി കാണപ്പെടുന്നു.

ഗുരുവായൂർ അമ്പലത്തിലേക്ക് കാഴ്ചകുലയായ് സമർപ്പിക്കുന്നു. എണ്ണ പുരട്ടി നല്ല മിനുക്കി നിർത്തിയ കുല അണിഞ്ഞൊരുങ്ങിയ കേശസൗന്ദര്യത്താലുള്ളസുന്ദരിയായ് കാണപ്പെടുന്നു.

എന്നാൽ അന്യംനിന്നു പോകുന്ന ചില വാഴകളും നമ്മുക്ക് ഇടയിലുണ്ട്.

കുടപ്പനിലാക്കുന്നൻ, ചെങ്കദളി (ചെമ്പുവനല്ല )

ചെങ്കദളി എന്ന വാഴയിനം

തീരെ അന്യം നിന്നു പോയി എന്ന് വിശ്വസിക്കേണ്ടിവരും.

ചെറിയ മഞ്ഞപഴത്തിൽ ചുമന്ന പുള്ളികൾ കാണപ്പെടുമായിരുന്നു. 

എന്നാൽ കുടപ്പിനാലാകുന്നനിൽ ചെറിയ ഇനവും വലിയ ഇനവും ഉണ്ട്. പൂർവികരുടെ ശരീരത്തിന് ഓജസ് നൽകിയ വാഴപഴങ്ങൾ കൂടുതൽ കൃഷി ചെയ്ത് മാനവരാശിക്കും പക്ഷിമൃഗാദികൾക്കും ഗുണപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു.

        ജോഷി നെന്മണിക്കര

               തൃശൂർ ജില്ല