തെങ്ങുകയറ്റത്തൊഴിലാളി കടന്നൽക്കുത്തേറ്റ് മരിച്ചു.

റിപ്പോർട്ട്‌ :ബിജു കൊപ്പം

തെങ്ങുകയറ്റത്തൊഴിലാളി കടന്നൽക്കുത്തേറ്റ് മരിച്ചു.

 തെങ്ങുകയറ്റത്തൊഴിലാളി കടന്നൽക്കുത്തേറ്റ് മരിച്ചു.

കിളിമാനൂർ : തെങ്ങുകയറ്റത്തൊഴിലാളിയെ തെങ്ങിനു മുകളിൽവെച്ച് കാട്ടുകടന്നൽ കുത്തി. ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നഗരൂർ ഗ്രാമപ്പഞ്ചായത്തിൽ വെള്ളല്ലൂർ കുറക്കോട്ടുകോണം പാറവിള വീട്ടിൽ ജി.ആനന്ദൻ (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളല്ലൂരിലെ ഒരു പുരയിടത്തിൽനിന്ന് തേങ്ങയിടാൻ തെങ്ങിനു മുകളിൽ കയറിയപ്പോൾ കൂടുകൂട്ടിയിരുന്ന കടന്നലാണ് ആനന്ദനെ കുത്തിപ്പരിക്കേൽപ്പിച്ചത്. തലയിലും ശരീരഭാഗങ്ങളിലും കടന്നൽ കൂട്ടമായി ആക്രമിച്ചു. രക്തത്തിൽ വിഷാംശം കലർന്നതാകാം മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.

ആനന്ദൻ വർഷങ്ങളായി തെങ്ങുകയറ്റത്തൊഴിലാളിണ്‌. ഭാര്യ: ജാനമ്മ. മക്കൾ: ജയാനന്ദൻ, ജയന്തി"