വികസന പ്രവർത്തനത്തിനോടൊപ്പം അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യം: മേയർ ആര്യാരാജേന്ദ്രൻ

Keralanewsmedia

വികസന പ്രവർത്തനത്തിനോടൊപ്പം അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യം: മേയർ ആര്യാരാജേന്ദ്രൻ

"വികസന പ്രവർത്തനത്തിനോടൊപ്പം അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യം: മേയർ ആര്യാരാജേന്ദ്രൻ

തിരുവനന്തപുരം: വികസനത്തിനോടൊപ്പം അടിസ്ഥാന വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.ഇതിൻ്റെ ഭാഗമായി വാർഡുകളിൽ അങ്കണവാടികൾ നിർമ്മിക്കുന്നതിൽ പ്രത്യേക പരിഗണനയാണ് ഭരണസമിതി നൽകി വരുന്നത്. ചെറു വയ്ക്കൽ വാർഡിൽ "ഐ ക്ലൗഡ് ഹോംസ് സി.എസ്.ആർ.( കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ) ഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങി നിർമ്മാണം പൂർത്തിയാക്കിയ  അങ്കണവാടി കെട്ടിടം  പൊതുജനങ്ങൾക്കായി സമർപ്പിച്ചു.