ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിർദേശപ്രകാരം. മൊഴി നൽകിയിരിക്കുന്നത് സുധീഷ് കുമാറും മുരാരി ബാബുവും
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
[11/9, 18:28] keralanewsmedia:
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിർദേശപ്രകാരം. മൊഴി നൽകിയിരിക്കുന്നത് സുധീഷ് കുമാറും മുരാരി ബാബുവും
[11/9, 18:33] keralanewsmedia: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിർദേശപ്രകാരം. സുധീഷ് കുമാറും ദേവസ്വം ബോർഡ് മുരാരി ബാബുവുമാണ് വാസുവിനെതിരെ മൊഴി നൽകിയിരിക്കുന്നത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി ദേവസ്വം പ്രസിഡന്റും മുൻ ദേവസ്വം കമ്മീഷണറുമായ എൻ വാസു. എസ്ഐടിയുടെ നോട്ടീസിനാണ് അസൗകര്യം അറിയിച്ച് വാസു മറുപടി നൽകിയത്.
എന്നാൽ സാവകാശം നൽകാനാവില്ലെന്നാണ് എസ്ഐടിയുടെ നിലപാട്. സ്വർണ്ണക്കൊള്ളയിൽ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ടാണ് എൻ വാസുവിന് എസ്ഐടി നോട്ടീസ് നൽകിയത്.
ഹാജരാവുന്നത് നീണ്ടുപോയാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് എസ്ഐടി ആലോചിക്കുന്നത്.വാസുവിനെ നേരത്തേ എസ്ഐടി ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിർദേശപ്രകാരമാണെന്നാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്ന വിവരം.
ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവുമാണ് വാസുവിനെതിരെ മൊഴി നൽകിയിരിക്കുന്നത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻ വാസുവിന് അറിയാമായിരുന്നു എന്നായിരുന്നു സുധീഷ് കുമാർ എസ്ഐടിക്ക് നൽകിയ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിൽ സുധീഷ് കുമാറിന്റെ വീട്ടിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു. ഇതിൽ വാസുവിന്റെ കൈപ്പടയിൽ എഴുതിയ ഒരു കത്ത് എസ്ഐടി കണ്ടെത്തിയിരുന്നു.
നേരത്തേ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ എസ്ഐടി ഇതേപ്പറ്റി വാസുവിനോട് ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം ഇത് നിഷേധിക്കുകയായിരുന്നു ചെയ്തത്. ദേവസ്വം ബോർഡ് ആസ്ഥാനത്തും സന്നിധാനത്തും എസ്ഐടി സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു.
ഇന്നലെ നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ഇതിന് ശേഷം വാസുവിനെ വിളിപ്പിക്കുമെന്നാണ് സൂചന.













