*ആർ സുഭാഷ് സിപിഎം ഏരിയ സെക്രട്ടറി*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*ആർ സുഭാഷ് സിപിഎം ഏരിയ സെക്രട്ടറി*

ആർ സുഭാഷ് സിപിഎം ഏരിയ സെക്രട്ടറി

ആറ്റിങ്ങൽ:

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആര്‍ സുഭാഷിനെ തിരഞ്ഞെടുത്തു.

നിലവിലെ സെക്രട്ടറി എം പ്രദീപ് നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ആർ സുഭാഷ്, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം, ജില്ലാ പഞ്ചായത്ത് അംഗം,ജില്ലാ പഞ്ചായത്ത് ധനകാര്യ ആസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു ജില്ലാ വൈസ് പ്രസിഡൻറ്, ട്രാവൻകൂർ കയർ ത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു.