ശബരിമല സ്വർണക്കവർച്ച: അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ജയിലിലേയ്ക്ക്. 14 ദിവസം റിമാൻഡിൽ.
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ശബരിമല സ്വർണക്കവർച്ച: അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ജയിലിലേയ്ക്ക്. 14 ദിവസം റിമാൻഡിൽ.
കൊല്ലം: ശബരിമല സ്വർണക്കവർച്ച
കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ റിമാൻഡിൽ.കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിനെ പതിനാലുദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചത്.മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും ചോദ്യങ്ങളോട് പത്മകുമാർ പ്രതികരിച്ചില്ല.ഇന്ന് വൈകീട്ടോടെയാണ് പ്രത്യേക അന്വേഷണസംഘം പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുൻ എംഎൽഎയുമാണ് പത്മകുമാർ.
പ്രത്യേക കേന്ദ്രത്തിൽ മണിക്കൂറുകൾ ചോദ്യം ചെയ്‌തതിനു ശേഷമാണ് എസ്ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വർണം കവർന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.ഉണ്ണികൃഷ്ണൻ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്‌തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്ഐടി.
ഇതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം













