*ശബരിമല സ്വർണക്കവർച്ച കേസ്; മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജു വീണ്ടും റിമാൻഡിൽ, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു* 

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*ശബരിമല സ്വർണക്കവർച്ച കേസ്; മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജു വീണ്ടും റിമാൻഡിൽ, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു* 

*ശബരിമല സ്വർണക്കവർച്ച കേസ്; മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജു വീണ്ടും റിമാൻഡിൽ, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു* 

*കൊല്ലം:* ശബരിമല സ്വർണക്കവച്ച കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജു വീണ്ടും റിമാൻഡിൽ. 14 ദിവസത്തേക്കാണ് ബൈജുവിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. കേസിൽ ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളുകയും ഇന്ന് വൈകുന്നേരം നാല് മണിവരെ ബൈജുവിനെ എസ്ഐടി കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. കസ്റ്റഡി സമയം അവസാനിച്ചതോടെയാണ് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തത്. ദ്വാരപാലകശില്പങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

കസ്റ്റഡിയിൽ വിട്ട ബൈജുവിനെ പോലീസ് ക്ലബിൽ വെച്ച് വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ബൈജുവിനെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്. കട്ടിളപ്പാളിക്കേസിലാണ് ബൈജു ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസന്വേഷണത്തിനിടയിൽ ജാമ്യത്തിൽ വിടുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന നിരീക്ഷണത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. സ്വർണക്കവർച്ച കേസിലെ ഏഴാം പ്രതിയാണ്കെ.എസ്.ബൈജു.

ശബരിമല സ്വർണക്കവർച്ചാകേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോ​റ്റിക്ക് മഹസർ തയ്യാറാക്കി കൊടുത്തുവിടുമ്പോൾ തിരുവാഭരണ കമ്മീഷണർ ബൈജുവായിരുന്നു. പാളികൾ സന്നിധാനത്ത് നിന്നുകൊണ്ടുപോകുമ്പോഴും ഭാരം അടയാളപ്പെടുത്തുമ്പോഴും ബൈജു ഉണ്ടായിരുന്നില്ല. ഈ സംഭവങ്ങളിൽ ഗൂഢാലോചന ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.