മുൻ ഡിജിപി ആർ ശ്രീലേഖ നിയമക്കുരുക്കിലേക്കോ?

Keralanewsmedia

മുൻ ഡിജിപി ആർ ശ്രീലേഖ നിയമക്കുരുക്കിലേക്കോ?

മുൻ ഡിജിപി ആർ ശ്രീലേഖ നിയമക്കുരുക്കിലേക്കോ?

 ലൈംഗിക അതിക്രമങ്ങളുടെ ഇരകളായ സ്ത്രീകളുടെയും  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളു ടെയും പേരു വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളി ലൂടെയും യുട്യൂബിലൂടെയും നിരന്തരം വെളിപ്പെടുത്തി പണം സമ്പാദിക്കുന്നതിന് മുൻ ഡിജിപി ആർ ശ്രീലേഖ ക്കെതിരെ എഫ്ഐആർ റെജിസ്റ്റർ ചെയ്യണമെന്നാ വശ്യപ്പെട്ട് സിവിൽ റൈറ്റ്സ് ആന്‌ഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി (സി.ആർ എസ്.ജെ.എസ്) യുടെ സെക്രട്ടറി ആർ ജയചന്ദ്രൻ നൽകിയ ക്രിമിനല് കേസ്സിൽ (Crl MP No. 5695/2025), തിരുവനന്തപുരം ജുഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് -3 കോടതി മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീ സറിന് അടുത്തമാസം പത്താംതിയതിയ്ക്കകം റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടു.

പല പ്രാവിശ്യം വ്യക്തമായ വീഡിയോ തെളിവു കളോടു കൂടി, ഡിജിപി യോട് അടക്കം, ഉന്നത പോലീസ് ഉദ്യോഗസ്ഥരോടും, മുഖ്യമന്ത്രിയോടും പരാതിപ്പെട്ടിട്ടും, ബിഎൻഎസ് 72 പ്രകാരം രണ്ട് വർഷം വരെ തടവ്ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യത്തിന് പോലീസ് കേസ്സെടുക്കാത്തതിനെ തുടർന്നാണ് കോട തിയെ സമിപിക്കേണ്ടി വന്നതെന്ന് സി.ആർ.എസ് ജെ.എസ് സെക്രട്ടറി ആർ ജയചന്ദ്രൻ പോലീസ് മേധാവിക്ക് അയച്ച കത്തിൽ ചുണ്ടിക്കാട്ടുന്നു. യുട്യൂബിൽ അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോ തെളിവു കളും അടക്കമാണ് കോടതിയില് കേസ് ഫയൽ  ചെയ്തിരിക്കുന്നത്. 

കിളിരൂര്, കവിയൂര്, കുറുപ്പുംപടി, ഡെല്ഹി നിര്ഭയ എന്നീ കേസുകളിലെ ഇരകളുടേയും, കുടുബാംഗ ങ്ങളുടെയും പേര് വിവരങ്ങൾ സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയതിനാണ് കേസ് കൊടുത്തിരിക്കുന്നത്. ഇതിൽ ഒരു കുട്ടി മൈനറാ യതിനാൽ പോക്സോ വകപ്പുകളും ചാർജ് ചെയ്യേണ്ടി വരും.സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും ഇത്തരം കേസി ൽ ഒരു മുൻ ഡിജിപി പ്രതിയാകുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന നിരവധി യുട്യൂബ്ബർമാർ സംസ്ഥാനത്തുണ്ടെന്നും, ഇരകൾക്ക് നീതി ലഭിക്കാൻ അവർക്കെതിരേയും കേസ്സെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.ഈ മാസം രാജസ്ഥാൻ സർക്കാരിനോട് സുപ്രീംകോടതി ലൈംഗിക അതിക്രമങ്ങളുടെ ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്ന യുട്യൂബ്ബർ മാർക്കെതിരെ കേസ്സെടു ക്കാൻ നിര്ദേശിച്ചതും കത്തിൽ ചൂണ്ടിക്കാട്ടുന്നു.