നടിയെ ആക്രമിച്ച കേസ്: ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍, എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവ്

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

നടിയെ ആക്രമിച്ച കേസ്: ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍, എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവ്

നടിയെ ആക്രമിച്ച കേസ്

പൾസർ സുനിയടക്കം ആറു പ്രതികൾക്കും 20 വർഷത്തെ കഠിന തടവ്; ദിലീപിനെ വെറുതെ വിട്ടതിന് കാരണം...

നടിയെ ആക്രമിച്ച കേസ്

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികൾക്ക് 20 വർഷം കഠിന തടവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് വിധി പറഞ്ഞത്. ബലാത്സംഗം ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ (ഐപിസി 366), ക്രിമിനൽ ഗൂഢാലോചന (ഐപിസി 120 ബി), കൂട്ടബലാത്സംഗം ( ഐപിസി 376 ഡി) എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനായി കോടതിയിൽ ഹാജരായപ്പോൾ പ്രതികൾ വികാരാധീനരായി പൊട്ടിക്കരഞ്ഞു.

ഒന്നാംപ്രതി പൾസർ സുനി ഉൾപ്പെടെ ആറു പേരാണ് മാപ്പ് അപേക്ഷയും ശിക്ഷ ഇളവും ആവശ്യപ്പെട്ടത്.

ശിക്ഷ നിർണ്ണയിക്കുന്നതിന് മുമ്പ് കോടതി പ്രതികൾക്ക് പറയാനുള്ളത് കേട്ടു.

പൾസർ സുനി “വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ, ദയചെയ്ത് ശിക്ഷ ഇളവ് നൽകണം” എന്നു കോടതിയോട് അപേക്ഷിച്ചു. പരമാവധി ശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗ അഭിഭാഷകൻ ആവശ്യപ്പെട്ടു.

അവസാന അഞ്ച് വർഷരമായി ജയിലിൽ കഴിയുന്നത് ചെയ്യാത്ത തെറ്റിന് വേണ്ടിയാണെന്നും താൻ നിരപരാധിയാണെന്നും രണ്ടാംപ്രതി മാർട്ടിൻ കോടതിയിൽ പറഞ്ഞു. വയോധികരായ മാതാപിതാക്കൾ വീട്ടിലുണ്ടെന്നും അവൻ വികാരാധീനനായി കരഞ്ഞുതുടർന്നു.

മൂന്നാംപ്രതി മണികണ്ഠൻ, താൻ മനസറിഞ്ഞ് ഒന്നും ചെയ്തിട്ടില്ലെന്നും തന്റെ ഭാര്യക്കും രണ്ടു കുട്ടികൾക്കും താനേ ആശ്രയമെന്ന് കോടതി മുന്നിൽ വാദിച്ചു.

നാലാംപ്രതി വിജീഷ് കുറഞ്ഞ ശിക്ഷ തന്നാലേ മതിയാകൂ എന്നും താൻ തലശ്ശേരി സ്വദേശിയായതിനാൽ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നുമാണ് ആവശ്യപ്പെട്ടത്.

അഞ്ചാംപ്രതി വടിവാള‍് സലീം “തെറ്റ് ചെയ്തിട്ടില്ല”െന്ന് ആവർത്തിച്ചപ്പോൾ തന്റെ ഭാര്യയും ഒരു വയസ്സുള്ള മകളും വീട്ടിലുണ്ടെന്ന് പറഞ്ഞു.