സഖാവ് ആനത്തലവട്ടം ആനന്ദൻ്റ ഓർമ്മകൾക്ക് രണ്ടുവർഷം : ഓർമ്മകളിലൂടെ അഡ്വക്കേറ്റ് വി ജോയി എംഎൽഎ

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

സഖാവ് ആനത്തലവട്ടം ആനന്ദൻ്റ ഓർമ്മകൾക്ക് രണ്ടുവർഷം : ഓർമ്മകളിലൂടെ അഡ്വക്കേറ്റ് വി ജോയി എംഎൽഎ

ചിറയിൻകീഴ് :തൊഴിലാളി വർഗ്ഗത്തിന് വേണ്ടി ജീവിതമാകെ ഉഴിഞ്ഞുവെച്ച പ്രിയ സഖാവ് ആനത്തലവട്ടം ആനന്ദൻ്റ ഓർമ്മകൾക്ക് രണ്ടുവർഷം പൂർത്തിയാവുകയാണ്. കയറു പിരിക്കുന്ന തൊഴിലാളികളുടെ കഥയാണ് സഖാവിൻ്റെയും സമരോജ്ജ്വലമായ സംഘടനാ ജീവിത കഥയുടെ തുടക്കം. 1956ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ സഖാവ് കയർ തൊഴിലാളികളെ സംഘടിപ്പിക്കുന്ന ഘട്ടത്തിലാണ് റെയിൽവേയിൽ ടിടിഇ ആയി ജോലി ലഭിക്കുന്നത്. എന്നാൽ തൊഴിലാളികളെ സമരത്തിലേക്ക് തള്ളി വിട്ടിട്ട് ജോലിക്ക് പോകുന്നത് ശരിയല്ലെന്ന തോന്നലിൽ ജോലി വേണ്ടെന്നുവച്ചു. 1975 ൽ കയർ തൊഴിലാളികളുടെ പട്ടിണി ജാഥയ്ക്ക് ആവേശകരമായ നേതൃത്വം സഖാവ് നൽകി. അടിയന്തരാവസ്ഥയിൽ ജയിലിലേക്ക് പോയി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡൻ്റ്, സംസ്ഥാന പ്രസിഡൻ്റ്, കയർ തൊഴിലാളി യൂണിയൻ നേതാവ്, കയർ സെൻ്റർ നേതാവ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച് ജീവിതമാകെ തൊഴിലാളി വർഗ്ഗത്തിൻറെ മോചനത്തിനായി പോരാടിയ പ്രിയ സഖാവ് എന്നും തിരുവനന്തപുരം ജില്ലയിലെ സമരസംഘടന പ്രവർത്തനങ്ങൾക്ക് മാർഗദർശിയായിരുന്നു. തൊഴിലവകാശങ്ങൾക്കു വേണ്ടി ഉറച്ച ശബ്ദമായി, അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തോടൊപ്പം ചേർന്നുനിന്ന സഖാവിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ജോയി എംഎൽഎ പറഞ്ഞു