*മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: അവലോകനയോഗം ചേർന്നു*

Keralanewsmedia

*മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: അവലോകനയോഗം ചേർന്നു*

*മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: അവലോകനയോഗം ചേർന്നു*

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനും കൃത്യമായ വിലയിരുത്തൽ നടത്തുന്നതിനും തീവ്രയജ്ഞ പരിപാടിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു.

ഏത് തരം വന്യമൃഗങ്ങൾ ഏതെല്ലാം പ്രദേശങ്ങളിൽ കൂടുതലായി മനുഷ്യ വന്യജീവി സംഘർഷത്തിന് ഇടവരുത്തുന്നുവെന്ന് പഞ്ചായത്ത് തിരിച്ച് വിവരശേഖരണം നടത്തുന്നതിന് യോഗത്തിൽ തീരുമാനമായി.

പാലോട് റേഞ്ചിലെ ഭരതന്നൂർ സെക്ഷൻ പരിധിയിൽ വരുന്ന ഉന്നതി മേഖലകളിൽ നിന്നും 35 കാട്ടു പോത്തുകളെ തിരികെ കാട്ടിലേക്ക് വിടുന്നതിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കും. മനുഷ്യ വന്യജീവി സംഘർഷം ഉണ്ടാകുന്ന സാഹചര്യത്തിൽ വനം വകുപ്പ് ജീവനക്കാർ എത്തുന്നതുവരെ ഈ മേഖലയിൽ പരിശീലനം ലഭിച്ച ടീം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ജനജാഗ്രതാ സമിതികളുടെ യോഗം കൃത്യമായ ഇടവേളകളിൽ നടത്തുന്നതിനും യോഗത്തിൽ ധാരണയായി.

തിരുവനന്തപുരം ഡി.എഫ്. ഒ ദേവിപ്രിയ അജിത്ത്, ഡിസാസ്റ്റർ മാനേജ്മെൻ്റ് ഡെപ്യൂട്ടി കളക്ടർ ജി.ശ്രീകുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജി. സുധാകരൻ, വൈൽഡ് ലൈഫ് വാർഡൻ വിനോദ് എസ്.വി തുടങ്ങിയവർ പങ്കെടുത്തു.