തിരുനക്കര ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളുടെ വോട്ടെടുപ്പ്. രണ്ടു പേരെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് അയോഗ്യരാക്കി.. അയോഗ്യരാക്കിയവരിൽ ബി.ജെ.പി നേതാവും. പ്രതിഷേധം ശക്തമാകുന്നു

റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

തിരുനക്കര ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളുടെ വോട്ടെടുപ്പ്. രണ്ടു പേരെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് അയോഗ്യരാക്കി.. അയോഗ്യരാക്കിയവരിൽ ബി.ജെ.പി നേതാവും.  പ്രതിഷേധം ശക്തമാകുന്നു

കോട്ടയം: തിരുനക്കര ക്ഷേത്ര

ഉപദേശകസമിതി അംഗങ്ങളെ തെരഞ്ഞടുക്കുന്ന വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് മുൻ ഉപദേശകസമിതി സെക്രട്ടറിയും കോട്ടയം അയ്യപ്പസേവാസംഘം സെക്രട്ടറിയുമായ ജയകുമാർ തിരുനക്കരയെയും, ബി.ജെ.പി നേതാവും മുൻ ഉപദേശകസമിതി സെക്രട്ടറിയുമായ ടി.എൻ.ഹരികുമാറിനെയും ഒഴിവാക്കി ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ഇതോടെ പ്രതിഷേധം ശക്തമായി. കൊപ്രത്ത് അമ്പലം ക്ഷേത്രോപദേശകസമിതി പ്രസിഡന്റായതാണ് ഹരികുമാറിന് അയോഗ്യതയായത്.

അതേസമയം കൊപ്രത്ത് അമ്പലം ദേവസ്വം ബോർഡിന് കീഴിലല്ലാത്തതിനാൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ നടപടി ശരിയല്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.ദേവസ്വം ബോർഡിനെതിരെ കേസ് നൽകിയതിന്റെ പ്രതികാരമാണ് ദേവസ്വം ബോർഡിന്റെ നടപടിയെന്നും തിരുനക്കര ഉത്സവം അലങ്കോലപ്പെടാതിരിക്കാൻ മറ്റ് നിയമനടപടികൾക്ക് ഇല്ലെന്നാണ് ജയകുമാർ തിരുനക്കരയുടെ പ്രതികരണം.