ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ തട്ടിപ്പ്, കുറ്റപത്രം സമർപ്പിച്ചു

റിപ്പോർട്ട്:സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ തട്ടിപ്പ്, കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പില്‍ നഷ്ടമായത് 66 ലക്ഷം രൂപ. മൂന്നു ജീവനക്കാരികൾ ചേർന്നാണ് ഈ തുക തട്ടിയത്. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മൂന്നുജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭർത്താവുമാണ് കേസില്‍ പ്രതി. ദിയകൃഷ്‌ണയുടെ ക്യൂആർ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആർ കോഡുവഴി പണം തട്ടിയെടുക്കുകയായിരുന്നുവെന്നും പണം പ്രതികൾ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൃഷ്‌ണകുമാർ ജീവനക്കാരികളെ തട്ടികൊണ്ടുപോയെന്ന കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ജീവനക്കാരികളാണ് കൃഷ്ണകുമാറിനെതിരെ എതിർ പരാതി നൽകിയത്. പരാതിയിൽ കഴമ്പില്ലെന്നും പൊലീസ് പറയുന്നു. വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിൻ, രാധാകുമാരി എന്നിവരും വിനിതയുടെ ഭർത്താവ് ആദർശുമാണ് പ്രതികൾ. വിശ്വാസവഞ്ചന, മോഷണം, കൈവശപ്പെടുത്തൽ, ചതി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. രണ്ടു വർഷം കൊണ്ടാണ് ഇവർ പണം തട്ടിയെടുത്തത്.