തൃപ്പൂണിത്തുറ നഗരസഭയിലേക്ക് എൽഡിഎഫിന് ആവേശമായി ടികെ രാമകൃഷ്ണന്റെ മകൻ എംആർ യതീന്ദ്രൻ മത്സരിക്കുന്നു. അച്ഛനിലുണ്ടായിരുന്ന അതേ സൗമ്യതയും, നാട്യമല്ലാത്ത വിനയം കലർന്ന പെരുമാറ്റവും യതീന്ദ്രന്റെ വിജയത്തിന് ഹേതുവാകുമെന്ന ആത്മവിശ്വാസത്തിൽ പ്രവർത്തകർ. യതീന്ദ്രനെസ്ഥാനാർത്ഥി ആക്കിയതിലൂടെ സിപിഎം ലക്ഷ്യം വെക്കുന്നത് തൃപ്പൂണിത്തുറ നഗരസഭയുടെ മൂന്നാംവട്ട ഭരണം

Keralanewsmedia:online

തൃപ്പൂണിത്തുറ നഗരസഭയിലേക്ക് എൽഡിഎഫിന് ആവേശമായി ടികെ രാമകൃഷ്ണന്റെ മകൻ എംആർ യതീന്ദ്രൻ മത്സരിക്കുന്നു. അച്ഛനിലുണ്ടായിരുന്ന അതേ സൗമ്യതയും, നാട്യമല്ലാത്ത വിനയം കലർന്ന പെരുമാറ്റവും യതീന്ദ്രന്റെ വിജയത്തിന് ഹേതുവാകുമെന്ന ആത്മവിശ്വാസത്തിൽ പ്രവർത്തകർ. യതീന്ദ്രനെസ്ഥാനാർത്ഥി ആക്കിയതിലൂടെ സിപിഎം ലക്ഷ്യം വെക്കുന്നത് തൃപ്പൂണിത്തുറ നഗരസഭയുടെ മൂന്നാംവട്ട ഭരണം

തൃപ്പൂണിത്തുറ: സിപിഎമ്മിലെശാന്തമുഖമായിരുന്നു, ടികെ എന്ന രണ്ടക്ഷര വിളിപ്പേര്കൊണ്ട് പ്രവർത്തകരെ തന്നോടും പാർട്ടിയോടും ചേർത്ത് നിർത്തിയ ടികെ രാമകൃഷ്ണ്‌ണൻ. സദാ സമയവും സൗമ്യത കളിയാടിയിരുന്ന ആ മുഖം സിപിഎം പ്രവർത്തകർക്ക് എന്നും ഉണർവേകി.ടികെ എന്ന രണ്ടക്ഷരം കേൾക്കുമ്പോൾ, സൗമ്യത നിറഞ്ഞ മുഖവും, ലാളിത്യവും, നാട്യമല്ലാത്ത വിനയവും കൈമുതലായുള്ള, സാധാരണക്കാരനായ ഒരു നാട്ടുമ്പുറത്തെ സഖാവിനെയാണ് ഓർമിപ്പിക്കുക.തൃപ്പൂണിത്തുറക്കാരുടെ പ്രിയങ്കരനായിരുന്ന ടികെയുടെ മകൻ എംആർ യതീന്ദ്രനെ സിപിഎം, സ്ഥാനാർത്ഥി ആക്കിയതിലൂടെ തൃപ്പൂണിത്തുറ നഗരസഭയുടെ ഭരണം മൂന്നാം വട്ടവും കൈപ്പടിയിൽ ഒതുക്കാൻ തന്നെ ലക്ഷ്യമിട്ടുകൊണ്ടാണ്.എൻജിനീയർ ബിരുദധാരിയായ യതീന്ദ്രൻ, കൊച്ചിൻ റിഫൈനറിയിൽ നിന്നും ജനറൽ മാനേജർ ആയി വിരമിച്ചത് ഈ അടുത്തകാലത്താണ്. തൃപ്പൂണിത്തുറ നഗരസഭയുടെ എട്ടാം ഡിവിഷനായ, എരൂരിലെ മാത്തൂർ ഈസ്റ്റ് മണ്ഡലത്തിലേക്ക് മത്സരിക്കാൻ പാർട്ടി യതീന്ദ്രനെ നിയോഗിക്കുകയായിരുന്നു. യതീന്ദ്രൻ ജനിച്ച് വളർന്ന എരൂരിൻ്റെ മണ്ണിൽ തന്നെ.ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ യിലൂടെ സംഘടനാ പാടവവും നേതൃഗുണവും സ്വായത്തമാക്കി യതീന്ദ്രൻ. ഇരുമ്പനം ഹൈസ്കൂളിൽ രണ്ട് വർഷം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോതമംഗലം എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥി ആയിരിക്കെ, കോളജിൽ രൂപീകരിച്ച എസ്എഫ്ഐ യൂണിറ്റിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്നു യതീന്ദ്രൻ.അച്ഛന്റെ രാഷ്ട്രീയം അടുത്തു നിന്ന് കണ്ടറിഞ്ഞ യതീന്ദ്രന്റെ രാഷ്ട്രീയ പാഠശാല അച്ഛൻ തന്നെയായിരുന്നു. പാർട്ടി പ്രവർത്തകനായി, എംഎൽഎ ആയി, മന്ത്രിയായി, അച്ഛൻ നടന്ന വഴികൾ യതീന്ദ്രന് മനപ്പാഠമാണ്.തൃപ്പൂണിത്തുറ നഗരത്തോട് ചേർന്ന് കിടക്കുന്ന കൊച്ചു ഗ്രാമമായ എരൂരിൽ ജനിച്ചുവളർന്ന യതീന്ദ്രന്, തൃപ്പൂണിത്തുറയും പരിസര പ്രദേശങ്ങളും കൈവെള്ളയിലെ രേഖകളാണ്.കൊച്ചിൻ റിഫൈനറിയുടെ സമഗ്ര വികസനത്തിന് ചുക്കാൻ പിടിച്ച ഈ പ്രൊഫഷലിന്, തൃപ്പൂണിത്തുറയുടെ അവശ്യങ്ങളറിഞ്ഞ് പ്രവർത്തിക്കാൻആരും പറഞ്ഞു കൊടുക്കേണ്ടതായി വരില്ല എന്നതാണ് വോട്ടർമാരുടെ അഭിമാനവും പ്രതീക്ഷയും.അച്ഛൻ ജീവിച്ചിരുന്നപ്പോൾ മക്കളിൽ ആരെയും അച്ഛന്റെ പിൻഗാമിയായി, നോമിനിയായി, അച്ഛന്റെ പേരിൽ പാർട്ടിയുടെ ഒരു തലത്തിലേക്കും കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. അത്അച്ഛന്റെ വ്യക്തിത്വവും ആദർശവും ആയിരുന്നെന്ന് യതീന്ദ്രൻ അഭിമാനത്തോടെ പറഞ്ഞു.താൻ ഓടിക്കളിച്ചു വളർന്ന എരൂരിന്റെ മണ്ണിൽ സ്ഥാനാർത്ഥിയായി വോട്ട് അഭ്യർത്ഥിച്ച് നടക്കാൻ തനിക്ക് രവസരം തന്ന പാർട്ടിയോട് അങ്ങേയറ്റം നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.തന്റെ വിജയത്തിനുവേണ്ടി തന്നെക്കാൾ കൂടുതൽ ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് തന്റെ ഒപ്പമുള്ള പ്രവർത്തകരാണെന്നും, അവരുടെ സ്നേഹവും ആത്മാർത്ഥതയും ആവേശവും നിറഞ്ഞ പ്രവർത്തനം കൊണ്ട് തനിക്ക് വിജയിക്കാൻ കഴിയുമെന്ന് യതീന്ദ്രൻ പ്രത്യാശിച്ചു.