കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു, അന്ത്യം അർബുദ ചികിത്സയ്ക്കിടെ
റിപ്പോർട്ട് : സുമേഷ്കൃഷ്ണൻ തിരുവനന്തപുരം
*കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു*
*കോഴിക്കോട്:* കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
ടി കെ അലിയുടെയും ടി കെ മറിയത്തിന്റെയും മകളായി 1966 മേയ് 5ന് കോഴിക്കോട്ടെ കുറ്റ്യാടിയിലാണ് ജനനം. അബ്ദുൽ റഹ്‌മാനാണ് ഭർത്താവ്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്. മൂന്ന് പതിറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു.
രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചു.
1995ൽ തലക്കുളത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ കന്നിയങ്കത്തിൽ ജയം. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റായി. 2000ൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. 2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. 2010ലും 2020ലും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോൺഗ്രസിലെ എൻ. സുബ്രഹ്‌മണ്യനെ 8472 വോട്ടുകൾക്കു പരാജയപ്പെടുത്തി കൊയിലാണ്ടി എംഎൽഎയായി. ഐറീജ് റഹ്‌മാൻ, അനൂജ സൊഹൈബ് എന്നിവരാണ് മക്കൾ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കാനത്തില്‍ ജമീല നിയമസഭയിലേക്കെത്തുന്നത്. സമീപകാലത്ത് രോഗബാധയെ തുടർന്ന് പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്ന് മാറി നിന്നിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം അവർ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. 1995 ല്‍ ആദ്യമായി തലക്കുളത്ത് ഗ്രാമപഞ്ചായത്ത് അംഗമായി വിജയിച്ചുവന്നതോടെയാണ് കാനത്തില്‍ ജമീലയുടെ ജൈത്രയാത്ര തുടങ്ങുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ തന്നെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അവർ വളര്‍ച്ച നേടിയത്. കുറ്റ്യാടി പോലുള്ള ഒരു ഗ്രാമീണ മേഖലയില്‍ ജനിച്ച കാനത്തില്‍ വിവാഹിതയായി എത്തിയത് തലക്കുളത്തൂരാണ്. അവിടെ ഒരു വീട്ടമ്മയായി കഴിഞ്ഞിരുന്ന ജമീല 1995 ലാണ് തലക്കുളത്തൂര്‍ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. ആ വർഷം തന്നെ പഞ്ചായത്ത് പ്രസിഡന്‍റായി സജീവ രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്ത് വെക്കുകയും ചെയ്തു.വീട്ടമ്മയിൽ നിന്നും കേരളത്തിലെ പൊതുരംഗത്തേക്ക്
ജനകീയസൂത്രണം കേരളത്തിലെ പൊതുരംഗത്തിന് സംഭാവന ചെയ്ത മികച്ച വനിതാ നേതാക്കളിൽ ഒരാളായിരുന്നു കാനത്തിൽ ജമീല. വീട്ടമ്മയിൽ നിന്ന് ത്രിതല പഞ്ചായത്തുകളുടെ അധ്യക്ഷ സ്ഥാനത്തേക്കും പിന്നീട് നിയമസഭയിലേക്കുമുള്ള ജമീലയുടെ വളർച്ച ജനകീയ ആസൂത്രണത്തിന്‍റെ കൈ പിടിച്ചായിരുന്നു. വീട്ടകങ്ങളിൽ തളച്ചിടപ്പെടുന്ന സ്ത്രീ ജീവിതങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വിട്ടി ഭട്ടതിരിപ്പാടിൻ്റെ നാടകാവിഷ്കാരം വന്ന് പിന്നെയും 67 വർഷങ്ങൾ കഴിഞ്ഞായിരുന്നു കേരളത്തിൽ ജനകീയ ആസൂത്രണ പ്രസ്ഥാനം ജീവൻ വച്ചത്. വികേന്ദ്രീകൃത ജനാധിപത്യത്തിലൂന്നി ഓരോ ഗ്രാമങ്ങളിലും ഗ്രാമസഭകൾ ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്യാൻ തുടങ്ങിയതോടെ പദ്ധതി രൂപീകരണത്തിലും നിർവഹണത്തിലും സ്ത്രീകൾക്ക് കാര്യമായ പങ്കു ലഭിച്ചു. താഴെത്തട്ടിൽ ഉള്ള ഈ പ്രവർത്തനങ്ങൾ കേരളത്തിൽ ഒരുപറ്റം കരുത്തുറ്റ വനിത നേതാക്കളെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. തലക്കളത്തൂർ പഞ്ചായത്തിലെ ഇടത്തരം മുസ്ലിം കുടുംബത്തിലെ വീട്ടമ്മയിൽ നിന്നും കേരളത്തിലെ പൊതുരംഗത്തെ ശ്രേദ്ധയ സാന്നിധ്യമായുള്ള കനത്തിൽ ജമീലയുടെ വളർച്ചയും ജനകീയസൂത്രണത്തിനൊപ്പമായിരുന്നു. 1996 ൽ തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡണ്ടൻ്റെയാണ് ജമീലയുടെ പൊതുരംഗത്തേക്കുള്ള പ്രവേശനം













